സരിത പുറത്ത് ; സലിംരാജ് അകത്ത് എന്നിട്ടും യുഡിഎഫ് ജയിക്കും

സരിത ജയില്‍ മോചിതയായി. സലിംരാജ് സര്‍വീസില്‍ തിരിച്ചെടുക്കപ്പെട്ടു. എന്നിട്ടും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടും. കേരളത്തിനകത്തും പുറത്തുമുള്ള ചാനലുകള്‍ പുറത്തു വിട്ട സര്‍വേ ഫലം കണ്ട് അന്തം വിട്ടിരിക്കുന്നത് സി.പി.എം . ഇവിടെന്ത് സംഭവിക്കുന്നു എന്ന ചോദ്യം സിപിഎം സ്വയം ചോദിക്കുകയാണ്.
സരിത കേസുകളില്‍ നിന്നൊക്കെ മോചിതയായതില്‍ നാട്ടുകാര്‍ സന്തോഷിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് ദിനം പ്രതി നടക്കുന്ന കാലത്ത് സരിതയുടെ മോഷണമൊന്നും മോഷണമല്ലെന്ന നിലപാടാണ് മലയാളികള്‍ക്കുള്ളത്. സലിംരാജ് എന്ന പോലീസുകാരന്‍ കാണിച്ച പരാക്രമങ്ങളൊക്കെ അയാളുടെ മാത്രം പരാക്രമമായാണ് നാട്ടുകാര്‍ കാണുന്നത്. ഇതില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ അവര്‍ തയ്യാറല്ല. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കത്തിനാണ് അവര്‍ മാര്‍ക്കിടുന്നത്. ഉമ്മന്‍ചാണ്ടിയെ സരിതയിലും സലിമിനും കൂട്ടിയിണക്കാന്‍ സിപിംഎം നടത്തിയ ശ്രമങ്ങളൊക്കെ അവരുടെ സ്ഥിരം കഥാപ്രസംഗമാണെന്നും മലയാളികള്‍ പറയുന്നു.
എന്നാല്‍ ടി.പി ചന്ദ്രശേഖരന്‍ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന് തന്നെയാണ് മലയാളികള്‍ വിശ്വസിക്കുന്നത് . പണ്ട് ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാത്തതുപോലെ ചരിത്രപരമായ ചില മണ്ടത്തരങ്ങള്‍ ഇക്കാര്യത്തിലും സിപിഎമ്മിന് സംഭവിച്ചു. കിര്‍മാണി മനോജിനും സംഘത്തിനും ഓശാന പാടാന്‍ സിപിഎം നേതാക്കള്‍ ജയിലിലെത്തിയതാണ് അതിലൊന്ന്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ തങ്ങളുടെ നേട്ടത്തിനു വേണ്ടി ഉപയോഗിച്ചു എന്ന ആരോപണമാണ് രണ്ടാമത്തേത്.
അച്യുതാനന്ദന്‍ പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകളാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. താനൊഴിച്ച് ബാക്കിയുള്ള എല്ലാ നേതാളും കള്ളന്‍മാരാണെന്ന മനോഭാവം ഉണ്ടാക്കാന്‍ അച്യുതാനന്ദന് കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം തോറ്റാല്‍ അതിന്റെ ഉത്തരവാദി ഉമ്മന്‍ചാണ്ടി ആയിരിക്കുകയില്ല, അച്യുതാനന്ദനായിരിക്കും.
വി.എം.സുധീരന്റെ കടന്നു വരവ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിക്ക് പുതിയ തേജസ് നല്‍കാന്‍ സുധീരന് കഴിഞ്ഞതും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha