പോലീസ് പറഞ്ഞതല്ല സത്യം, രാധ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് കൊല്ലപ്പെട്ട രാധ അതിക്രൂരമായ ലൈംഗികാതിക്രമണത്തിന് ഇരയായെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതായി വിവരം. ഈ സാഹചര്യത്തില്‍ ലൈംഗികപീഡനം നടന്നതിന് തെളിവില്ലെന്ന കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയുടെ രാസപരിശോധന റിപ്പോര്‍ട്ട് കോടതി അംഗീകരിക്കാനിടയില്ല.
രാധയുടെ ശരീരഭാഗങ്ങളില്‍ പരിക്കുകളുണ്ടായിരുന്നെന്നും ജനനേന്ദ്രിയത്തില്‍ ചൂലിന്റെ പിടിപോലെ കട്ടിയുള്ള വസ്‌തുക്കള്‍ കൊണ്ടുള്ള മുറിപ്പാടുകളുണ്ടെന്നുമുള്ള പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനങ്ങളായിരിക്കും പ്രോസിക്യൂഷന്‍ മുന്നോട്ട് വയ്‌ക്കുക.
സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങള്‍ക്കെതിരായുള്ള നിയമനിര്‍മ്മാണത്തിനായി രൂപീകൃതമായ വര്‍മ്മ കമ്മീഷന്‍ നിയമപ്രകാരം ഏത് അന്യവസ്‌തുവും സ്‌ത്രീ ശരീരത്തില്‍ പ്രവേശിപ്പിക്കുന്നത് ലൈംഗീകാതിക്രമമാണ്.
മാനഭംഗം ഉറപ്പുവരുത്താന്‍ ഇരയുടെ ജനനേന്ദ്രിയത്തില്‍ പുരുഷ ബീജം അന്വേഷിക്കുന്നതില്‍ പ്രസക്തിയില്ല. പ്രതികള്‍ രാധയുമായി ലൈംഗികബന്ധം പുലര്‍ത്തിയോ ഇല്ലയോ എന്നതും പ്രസക്തമല്ല. പഴയ നിയമമായിരുന്നെങ്കില്‍ രാസപരിശോധനാ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതു ലഭിക്കുമായിരുന്നു. പുതിയ നിയമമനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് ഓറിഫൈസ് എക്‌സാമിനേഷനു വേണ്ടി ഒരന്യവസ്‌തു മറ്റൊരാളുടെ ശരീരദ്വാരങ്ങളില്‍ പ്രവേശിപ്പിക്കാനുള്ള അനുവാദമുള്ളത്. ഈ സാഹചര്യത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടായിരിക്കും കോടതി വിലപ്പെട്ട തെളിവായി പരിഗണിക്കുകയെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഷെര്‍ളി വാസു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha