ഇടുക്കിയില്‍ തട്ടി മന്ത്രിസഭ തകരുമോ? എന്തു വന്നാലും മത്സരിക്കുമെന്ന വാശിയോടെ ഫ്രാന്‍സിസ് ജോര്‍ജ്, ഇരു കൈയ്യും നീട്ടി എല്‍ഡിഎഫ്

മുന്നണികള്‍ക്കിടയിലെ സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ എങ്ങുമെങ്ങും എത്താതെ നില്‍ക്കുമ്പോള്‍ ഇടുക്കിയില്‍ തട്ടി യുഡിഎഫ് മന്ത്രിസഭ തകരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എന്തു തന്നെയായാലും മത്സരിക്കാന്‍ ഉറച്ച് ഫ്രാന്‍സിസ് ജോര്‍ജ് നില്‍ക്കുകയാണ്. യുഡിഎഫില്‍ നിന്നാണെങ്കിലും എല്‍ഡിഎഫില്‍ നിന്നാണെങ്കിലും മത്സരിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് പച്ചക്കൊടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വന്നതാണ് യുഡിഎഫ് ക്യാമ്പ് അസ്വസ്‌ഥമാക്കുന്നത്.
ഇടുക്കി സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിന് നല്‍കിയാല്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകും. സിറ്റിംഗ് എംപിയായ പിടി തോമസ് കലാപക്കൊടിയുമായി എത്തും. കോണ്‍ഗ്രസിന് ഒരു സിറ്റിംഗ് സീറ്റ് നഷ്‌ടപ്പെടുകയും ചെയ്യും.
അതേസമയം പിടി തോമസിനെ പറഞ്ഞ് സമാധാനിപ്പിച്ച് ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റ് കൊടുത്താല്‍ യുഡിഎഫില്‍ കലാപം ഉയരും. കാരണം മുസ്ലീംലീഗ് പണ്ടേ ഒരു സീറ്റ് ആവശ്യപ്പെടുന്നതാണ്. കേരള കോണ്‍ഗ്രസിന് ഒരു സീറ്റെങ്കില്‍ തങ്ങള്‍ക്കും ഒരു സീറ്റ് വേണമെന്ന കടുംപിടിത്തം മുസ്ലീംലീഗും എടുക്കും. കൂടാതെ സീറ്റ് മോഹികളായ മറ്റ് ചെറുമുന്നണികളും കലാപത്തില്‍ പങ്കു ചേരും. കൂടാതെ വീരേന്ദ്ര കുമാറിന്റെ സീറ്റും കൂടിയാകുമ്പോള്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് പാപ്പരാകും. സീറ്റ് മോഹികളായ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ എല്ലാവരേയും തോല്‍പ്പിച്ചോളും. ഈയൊരു പരിതാപകരമായ അവസ്ഥയിലാണ് യുഡിഎഫ്.
ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാതെയിരുന്നാല്‍ ഒരു പക്ഷേ ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് വിടും. അങ്ങനെ വന്നാല്‍ മന്ത്രിസഭ നിലം പതിക്കും. ഇനി അതല്ല ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ചാലും അത് മന്ത്രിസഭയ്‌ക്ക് ഭീഷണി തന്നെയാണ്. സമീപ ഭാവിയിലെ ഇടതുമുന്നണിയിലേക്കുള്ള ഒരു വഴിത്താവളമായാണ് ഫ്രാന്‍സിസ് ജോര്‍ജിനെ ജോസഫ് ഗ്രൂപ്പ് കാണുന്നത്. അതിനുള്ള വിത്തും വളവും വൈക്കം വിശ്വനും ഇട്ടു കഴിഞ്ഞു. എല്ലാം കത്തിക്കാനുള്ള വെടിമരുന്നുമായി പിസി ജോര്‍ജും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha