സരിത അമ്പലപ്പുഴ കോടതിയല്‍ ഹാജരായി

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ അമ്പലപ്പുഴ കോടതിയല്‍ ഹാജരായി. നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സരിത കോടതിയിലെത്തിയത്. കഴിഞ്ഞ ദിവസം അമ്പലപ്പുഴ കോടതി സരിതയ്‌ക്കെതിരെ മൂന്ന് അറസ്‌റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു.
മാര്‍ച്ച് അഞ്ചിനു മുമ്പ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
സരിതയ്‌ക്കെതിരെ ഹോസ്‌ദുര്‍ഗ് കോതിയുലുണ്ടായിരുന്ന് വഞ്ചനാ കേസ് കഴിഞ്ഞ ദിവസം ഒത്തുതീര്‍ന്നിരുന്നു. പവര്‍ ഫോര്‍ യു കമ്പനി എംഡി മാധവന്‍ നമ്പ്യാര്‍ പരാതി പിന്‍വലിച്ചതോടെയാണ് കേസ് ഒത്തുതീര്‍ന്നത്.
കാഞ്ഞങ്ങാട്ടെ പവര്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രം സ്ഥാപിച്ചു നല്‍കാമെന്ന വാഗ്‌ദാനം ചെയ്‌തു ഒന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെന്ന കേസാണ് ഒത്തുതീര്‍പ്പായത്. കേസ് ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് പവര്‍ ഫോര്‍ യു സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്‌ണര്‍ പി കെ മാധവന്‍ നമ്പ്യാര്‍ ഹോസ്‌ദുര്‍ഗ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചുകൊണ്ടാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടതി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha