ഘടകകക്ഷി നേതാവിനെ പിണറായി ചാവേറാക്കി, മാണിയെ പിടിക്കാന്‍ ശ്രമം, പോയി പണിനോക്കെന്ന് മാണി, എങ്കില്‍ താന്‍ പോകുമെന്ന് നേതാവ്

കെ.എം മാണി ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്‌തൂരിരംഗന്റെ പേരു പറഞ്ഞ് ഇടതുപാളയത്തിലേക്ക് കൊണ്ടു പോകാന്‍ ഒരു പ്രമുഖ യുഡിഎഫ് നേതാവ് ശ്രമിക്കുന്നു. എന്നാല്‍ ഇടതിലേക്കില്ലെന്ന കര്‍ശനനിലപാടിലാണ് കെ.എം.മാണി മാത്രമുവുമല്ല കോട്ടയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ വിജയം സുനിശ്ചിതവുമാണ്.
കേസുകളില്‍ മുങ്ങിനില്‍ക്കുന്ന സിപിഎം, യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പല വഴികള്‍ തേടുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. പരിചയ സമ്പന്നരായ നേതാക്കളെ രംഗത്തിറക്കിയാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. മാണിയെ ഇണക്കാന്‍ ഇറങ്ങിയ ഘടകകക്ഷി നേതാവിനെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയത് പ്രതിപക്ഷ ഉപനേതാവ് കോടിയേരിയാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് യു.ഡി.എഫ് നേതാവ്.
മാണി വന്നില്ലെങ്കില്‍ താന്‍ പോകും എന്നാണ് യുഡിഎഫ് നേതാവിന്റെ ഭീഷണി. കസ്‌തൂരിരംഗനെയാണ് നേതാവ് കരുവാക്കുന്നത്. ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമം മലയാളി വാര്‍ത്തയാണ് . തിരഞ്ഞടുപ്പിനു മുമ്പ്, നേതാവ് യുഡിഎഫ് വിടുമെന്നാണ് മലയാളി വാര്‍ത്ത പറഞ്ഞത്. അതിന് മുന്നോടിയായി തന്നെ ഏല്‍പ്പിച്ച ചുമതല നേതാവ് രാജി വയ്‌ക്കാനൊരുങ്ങുകയാണ്.
കോണ്‍ഗ്രസുമായുള്ള അഭിപ്രായഭിന്നതയാണ് നേതാവിനെ ആകുലനാക്കുന്നത്. ഇതേപടി കാര്യങ്ങള്‍ തുടര്‍ന്നാല്‍ നേതാവിന് ഒന്നുകില്‍ സീറ്റ് കിട്ടില്ല, ഇല്ലെങ്കില്‍ തോല്‍ക്കും. ഇതാണ് അവസ്ഥ. കസ്‌തൂരിരംഗനെ കൂട്ടുപിടിക്കാന്‍ നേതാവ് തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. കോടിയേരി അദ്ദേഹത്തിന് റെഡ്‌കാര്‍പ്പറ്റ് വിരിച്ചിട്ടുണ്ട്.
അതേസമയം ജോസഫിനെ മെരുക്കാന്‍ മറ്റൊരു ടീമിനെയും പിണറായി നിയോഗിച്ചിട്ടുണ്ട്. വി.എം സുധീരന്റെ കടന്നു വരവാണ് സിപിഎമ്മിനെ ഏറെ ഭയപ്പെടുത്തുന്നത്. സുധീരനുള്ള ക്ലീന്‍ ഇമേജ് തങ്ങള്‍ക്ക് വിനയാകുമെന്ന് സിപിഎമ്മിനറിയാം. മാത്രവുമല്ല അഭിപ്രായ സര്‍വേകളില്‍ യുഡിഎഫിന് മുന്‍തൂക്കം കിട്ടുകയും ചെയ്യുന്നു. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കം ഹിറ്റായതും തങ്ങള്‍ക്ക് വിനയായെന്ന് സിപിഎം വിശ്വസിക്കുന്നത്.
ഘടകകക്ഷി നേതാവ് സിപിഎമ്മിന്റെ ചാവേറിനെ പോലെയാണ് പ്രതികരിക്കുന്നത്. യുഡിഎഫിനെ ഏതുവിധേനയും താഴെയിറക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
അതേസമയം തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉമ്മന്‍ചാണ്ടിയും തയ്യാറെടുക്കുകയാണ്. യുഡിഎഫിനുള്ളില്‍ നില്‍ക്കുന്ന എല്‍ഡിഎഫുകാര്‍ പുറത്തു പോയാല്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha