നേന്ത്രപ്പഴത്തിനുള്ളില്‍ വച്ച് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടിച്ചെടുത്തു

കോഴിക്കോട് വിമാനത്താവളത്തില്‍ മൂല്യമുള്ള വിദേശ കറന്‍സികള്‍ ഡിആര്‍ഐ സംഘം പിടികൂടി. മട്ടന്നൂര്‍ സ്വദേശിയായ റാസികിന്റെ (26)ബാഗേജില്‍നിന്ന് 12,32,300 രൂപ മൂല്യമുള്ള വിവിധ വിദേശ കറന്‍സികളും തലശ്ശേരി സ്വദേശിയായ റമീസിന്റെ (21) ബാഗേജില്‍നിന്ന് 33,36,800 രൂപ മൂല്യമുള്ള സൗദി റിയാലുമാണു പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ 1.45-നു ദുബായിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു റമീസ്.
ബാഗേജിലെ ഭക്ഷണപ്പൊതികളിലും നേന്ത്രപ്പഴത്തിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികള്‍.
നേന്ത്രപ്പഴത്തിന്റെ മധ്യഭാഗം മുറിച്ചുമാറ്റി, കറന്‍സികള്‍ ചുരുട്ടിവച്ചിരിക്കയായിരുന്നു. റാസികിന്റെ ഹാന്‍ഡ് ബാഗില്‍ തുണികള്‍ക്കുള്ളിലായിരുന്നു പണം ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ട് നിന്നത്തെിയ ഡി.ആര്‍.ഐ സംഘം യാത്ര തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കറന്‍സികള്‍ കണ്ടത്തെിയത്.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണു പണം പിടികൂടിയത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha