Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിമി ചേച്ചി എല്ലാ കാര്യത്തിലും എനിക്ക് സപ്പോര്‍ട്ടാണ്! ഫുള്‍ടൈം ഞാന്‍ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണമെന്ന നിര്‍ബന്ധമൊന്നും ചേച്ചിക്കില്ല, നാത്തൂന്‍ പോരൊന്നുമുണ്ടാകാത്തത് അതുകൊണ്ട്!, റിമി ടോമിയെ കുറിച്ച് പറഞ്ഞ് മുക്ത

02 JUNE 2021 03:37 PM IST
മലയാളി വാര്‍ത്ത


നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരമാണ് മുക്ത. വിവാഹത്തിനു ശേഷം സിനിമയില്‍ അധികം സജീവമല്ലെങ്കിലും കൂടത്തായി എന്ന പരമ്പരയിലൂടെ താരം ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും പരമ്പരകളിലും താരം അഭിനയിച്ചു. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. ഇപ്പോഴിതാ റിമിയെന്ന നാത്തൂനെ കുറിച്ചും വിവാഹ ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മുക്ത. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്.

നാത്തൂന്റെ കാര്യത്തിലും ഭാഗ്യവതിയായ ഒരാളാണ് ഞാന്‍. റിമി ചേച്ചി എല്ലാ കാര്യത്തിലും എനിക്ക് സപ്പോര്‍ട്ടാണ്. ഫുള്‍ടൈം ഞാന്‍ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണമെന്ന നിര്‍ബന്ധമൊന്നും ചേച്ചിക്കില്ല. പറ്റാവുന്നിടത്തോളം പ്രൊഫഷന്‍ നന്നായി കൊണ്ടുപോകാനേ റിമി ചേച്ചി എന്നോട് പറഞ്ഞിട്ടുള്ളൂ. ഞാനും റിമി ചേച്ചിയും തമ്മില്‍ കാണുന്നത് തന്നെ അപൂര്‍വ്വമാണ്. നാത്തൂന്‍ പോരൊന്നുമുണ്ടാകാത്തതിന് ഒരു കാരണം അതായിരിക്കാം. ഏലൂരെ വീട്ടില്‍ ഞാനും റിങ്കുവേട്ടനും മോളും മാത്രമേയുള്ളൂ. ചേച്ചിയും മമ്മിയും ഒരു വീട്ടില്‍. ഏട്ടന്റെ അനിയത്തിയും ഭര്‍ത്താവും ഒരു വീട്ടില്‍. എല്ലാവരും ഓരോരോ വീടുകളില്‍.

ഓണത്തിനോ ക്രിസ്മസിനോ ഈസ്റ്ററിനോ ഒക്കെയാണ് എല്ലാവരും പരസ്പരം കാണുന്നത്. റിമി ചേച്ചി പ്രോഗ്രാമും ഷൂട്ടുമൊക്കെയായിട്ട് മാസത്തില്‍ പകുതി വീട്ടില്‍ കാണില്ല, ചേച്ചി വരുമ്പോഴേക്കായിരിക്കും എന്റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ വരുന്നത്. അപ്പോള്‍ ഞാന്‍ പോകും. വിശേഷാവസരങ്ങളില്‍ മാത്രം കണ്ടുമുട്ടുമ്പോള്‍ നാത്തൂന്‍ പോരിന് നേരമെവിടെ? കല്യാണം കഴിഞ്ഞ് സീരിയലുകളിലഭിനയിച്ചെങ്കിലും സിനിമയിലഭിനയിക്കാത്തതെന്താണെന്ന് പലരും ചോദിക്കാറുണ്ട്. നല്ല ഓഫറുകള്‍ വരാത്തത് കൊണ്ടുതന്നെയാണ് എന്നാണ് മറുപടി.

അച്ഛനുറങ്ങാത്ത വീടും നസ്രാണിയും ഇമ്മാനുവേലുമല്ലാതെ എനിക്ക് ശ്രദ്ധിക്കപ്പെടുന്ന ഒരുപാടു കഥാപാത്രങ്ങളൊന്നും മലയാളത്തില്‍ നിന്ന് കിട്ടിയിട്ടില്ല. കൂടുതല്‍ അവസരങ്ങള്‍ കിട്ടിയത് തമിഴില്‍ നിന്നാണ്. ഇനി അഭിനയിക്കേണ്ടെന്ന് ഏട്ടന്‍ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ, ഞാന്‍ മറ്റൊന്നിനും സമയമില്ലാത്തത്ര തിരക്കില്‍പ്പെട്ട് പോകുന്നത് ആള്‍ക്കത്ര താല്പര്യമില്ല. സിനിമയില്‍ എനിക്ക് കിട്ടിയിട്ടുള്ളതിലേറെയും ദുഃഖപുത്രിയുടെ വേഷങ്ങളാണ്. അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു കൂടത്തായിയെന്ന സീരിയലിലെ വേഷം. മൂന്ന് പ്രാവശ്യം ഞാന്‍ വേണ്ടെന്നു വച്ച സീരിയലായിരുന്നു അത്. പിന്നെയും പിന്നെയും അത് കറങ്ങിത്തിരിഞ്ഞ് എന്റെയടുത്തേക്ക് തന്നെ വന്നു. പല കാരണങ്ങളാലും പല ആര്‍ട്ടിസ്റ്റുകളും ആ കഥാപാത്രം വേണ്ടെന്നു പറഞ്ഞിട്ടുണ്ടാവും.

 

 

 

വീണ്ടും എന്നെത്തേടി ആ കഥാപാത്രം വന്നപ്പോള്‍ എനിക്ക് വിധിച്ചതായിരിക്കും അതെന്ന് തോന്നി. ആ സമയത്ത് അത്രയും വിവാദമായി നിന്ന കൂടത്തായി കേസിലെ നായികയാകുമ്പോഴും ഒരുപാട് ടെന്‍ഷനുണ്ടായിരുന്നു. വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പം. ഞാനാ കഥാപാത്രം ചെയ്താല്‍ ശരിയാകുമോ എന്ന പേടി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. സിനിമകളിലഭിനയിക്കുമ്പോള്‍ തന്നെ ഒരു നെഗറ്റീവ് വേഷം ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ആഗ്രഹിച്ചതിനപ്പുറം നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രം കൂടത്തായിയില്‍ കിട്ടി. 2007 മുതല്‍ ഞാനഭിനയിക്കുന്നു. കൂടത്തായിയിലെ ഡോളിയായി വേഷമിട്ട് കാമറയ്ക്ക് മുന്നില്‍ നിന്നപ്പോഴുള്ള ഫീല്‍ അതിന് മുന്‍പ് ഒരിക്കലും എനിക്ക് കിട്ടിയിട്ടില്ല. നമ്മള്‍ കഥാപാത്രമായി മാറുന്ന പോലൊരു അനുഭവം എന്നാണ് താരം പറഞ്ഞത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends