ലൈബ്രറി വരാന്തയില്‍ വീണിട്ടും എഴുന്നേറ്റ് നിന്ന് ലക്ഷ്മി പറഞ്ഞു, ആദര്‍ശാണ് തീകൊളുത്തിയതെന്ന്

ശരീരം മുഴുവന്‍ ആളിപ്പടരുന്ന തീയുമായി അലറിക്കരഞ്ഞ് ഓടിവരുന്ന ലക്ഷ്മിയെ ഒരു പ്രാവശ്യം നോക്കാനേ എസ്എംഇയിലെ സുരക്ഷാ ജീവനക്കാരനായ വി.ടി.ഹരികുമാറിനു കഴിഞ്ഞുള്ളൂ. ഇന്നലെ ഉച്ചയോടെ സുരക്ഷാ ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോഴാണ് ഹരികുമാര്‍ കരച്ചില്‍ കേട്ടത്. ഓടിച്ചെന്നപ്പോള്‍ എതിര്‍ദിശയില്‍ ലൈബ്രറിയില്‍നിന്ന് ഓടിവന്ന ലക്ഷ്മി വരാന്തയില്‍ മുട്ടുകുത്തി വീഴുകയായിരുന്നു.
ഈ സമയത്താണ് അധ്യാപക ദമ്പതികള്‍ കോളജിലേക്ക് കാറിലെത്തിയത്. അവര്‍ ലക്ഷ്മിയെ കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും തൊടാന്‍ പോലും കഴിയാത്ത വിധം പൊള്ളി അടര്‍ന്ന നിലയിലായിരുന്നു ദേഹം. ഉടന്‍ തന്നെ അധ്യാപകര്‍ ആവശ്യപ്പെട്ടതനുസരിച്ച് ലക്ഷ്മി തനിയെ എഴുന്നേറ്റു കാറില്‍ കയറുകയായിരുന്നു. ആദര്‍ശാണ് തന്നെ തീ കൊളുത്തിയതെന്ന് ഇതിനിടെ ലക്ഷ്മി പറഞ്ഞു.
ആദര്‍ശ് പൂര്‍വ വിദ്യാര്‍ഥി ആയതിനാലും പരീക്ഷ എഴുതാന്‍ വന്നതാണെന്നു പറഞ്ഞതിനാലുമാണ് രജിസ്റ്ററില്‍ പേരു രേഖപ്പെടുത്താതിരുന്നതെന്ന് ഹരികുമാര്‍ പറയുന്നു.
https://www.facebook.com/Malayalivartha