എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയ അന്നു തന്നെ കാര്‍ഡ് കവര്‍ന്ന് കള്ളന്‍ 38,000 രൂപ തട്ടി

എടിഎം പണം പിന്‍വലിക്കല്‍ നിയന്ത്രണം നീക്കിയത് ആഘോഷമാക്കികൊണ്ട് ഒരു കള്ളന്‍ ഇന്നലെ രാത്രി പറണ്ടോട് ജംക്ഷനിലെ ഹോട്ടലില്‍ നിന്നു കവര്‍ന്ന രണ്ട് എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് 38,000 രൂപ പിന്‍വലിച്ചു.
എടിഎം വഴി പിന്‍വലിക്കാവുന്ന തുക പതിനായിരത്തില്‍ നിന്ന് 24,000 രൂപയാക്കി ഉയര്‍ത്തിയത് നിലവില്‍ വന്നത് തിങ്കള്‍ അര്‍ധരാത്രിയാണ്. ഹോട്ടലിന്റ വാതില്‍ തകര്‍ത്താണ് കള്ളന്‍ കയറിയത്. മണ്ണാറം റോഡരികത്തു വീട് അജിതാ ഭവനില്‍ ശശിധരന്‍ നായരു(62)ടെ അനിഴം ഹോട്ടലിലാണു മോഷണം. പിന്‍വശത്തെ വാതിലിന്റെ പൂട്ടാണു തകര്‍ത്തത്.
മേശയ്ക്കുള്ളിലുണ്ടായിരുന്ന 2500 രൂപയും കവര്‍ന്നു. സമീപത്തെ കാനറ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്നു രാവിലെ 6.30-നു പണം പിന്‍വലിച്ചു. ശശിധരന്‍ നായരുടെ അക്കൗണ്ടില്‍ നിന്ന് 18,000 രൂപയും ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുമാണ് നഷ്ടപ്പെട്ടത്. പിന്‍ നമ്പര്‍ അടങ്ങുന്ന രേഖ മേശയ്ക്കുള്ളില്‍ ബുക്കില്‍ സൂക്ഷിച്ചിരുന്നതാണ് കള്ളനു കാര്യങ്ങള്‍ എളുപ്പമാക്കിയത്.
ശശിധരന്‍ ഹോട്ടല്‍ പൂട്ടി വീട്ടിലേക്കു മടങ്ങിയത് ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ്. ഇന്നലെ ഹര്‍ത്താലായതിനാല്‍ രാവിലെ എട്ടോടെ എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. പറണ്ടോട് കാനറ ബാങ്കിലും പൊലീസ് സ്‌റ്റേഷനിലും ശശിധരന്‍ പരാതി നല്‍കി. ആര്യനാട് പൊലീസ് കേസെടുത്തു. എടിഎം കൗണ്ടറിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നടപടി പൊലീസ് തുടങ്ങിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha