''എസ്.എഫ്.ഐ സമരം പരാജയപ്പെട്ടെന്ന് ഏത് അളവുകോല്‍ വച്ചാണ് അഭിപ്രായപ്പെട്ടത്''- ദീപ നിഷാന്തിന് യുവകവി അഡ്വക്കേറ്റ് വൈശാഖന്‍ നല്‍കിയ മറുപടി വൈറലാകുന്നു

ലോ അക്കാഡമി സമരത്തില്‍ നിന്നും എസ്.എഫ്.ഐ പിന്മാറിയതോടെ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും പ്രമുഖരും അങ്ങേയറ്റം മൂര്‍ച്ചയേറിയ വിമര്‍ശന ശരങ്ങളാണ് എസ്.എഫ്.ഐയ്ക്ക് നേരെ തൊടുത്ത് വിട്ടത്. അതിലൊരാളായിരുന്നു സാമൂഹിക പ്രവര്‍ത്തകയും ഏവര്‍ക്കും പരിചിതയുമായ ദീപ നിഷാന്ത്.
ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റാന്‍ വേണ്ടിയായിരുന്നുവോ എസ്.എഫ്.ഐ.യുടെ സമരം? ഒരു പദവിയില്‍ നിന്ന് മാറ്റി പകരം മറ്റൊരു പദവി നല്‍കുന്നതിനു വേണ്ടിയായിരുന്നുവോ ആ സമരം?ദളിത് പീഡനം, ജാത്യധിക്ഷേപം, ഇന്റേണല്‍ മാര്‍ക്ക് തിരിമറികള്‍, ഭൂമി കൈയേറ്റം എന്നീ പ്രശ്‌നങ്ങള്‍ക്ക് ഇതു കൊണ്ട് ശാശ്വതമായ പരിഹാരമായോ? കേരള സിണ്ടിക്കേറ്റ് നാലഞ്ചു ദിവസം മുമ്പേ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം മാത്രമാണ് ഈ അഞ്ചുവര്‍ഷത്തെ വിലക്ക്. അതായിരുന്നില്ല സമരലക്ഷ്യം... അതായിരുന്നു എന്ന് വേണമെങ്കില്‍ വാദിക്കാം. വിരോധമില്ല. എന്നാലും സമരം വിജയിച്ചു എന്ന് പറഞ്ഞു കൊണ്ട് ആത്മവിശ്വാസം ഒട്ടുമില്ലാതെ ഇങ്ങനെ നിരന്തരം പോസ്റ്റിട്ടു നിറയ്ക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു. പൊരുതിത്തോല്‍ക്കാം..പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ.. ' കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് ' എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നതാവാം കാരണം.. ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു ഇങ്ങനെയായിരുന്നു ദീപ നിഷാന്തിന്റെ ഫേസ്ബുക്കിലൂടെയുള്ള വിമര്‍ശനം.
എന്നാല്‍ അതിന് ചുട്ട മറുപടിയുമായി എസ്.എഫ്.ഐ മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവും കവിയുമായ അഡ്വക്കേറ്റ് വൈശാഖന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ആശംസ നേരാനും വൈശാഖന്‍ മറന്നില്ല.
പോസ്റ്റ് ഇങ്ങനെയാണ്...
''ദീപ ടീച്ചര്‍ എസ്.എഫ്.ഐ സമരത്തിന് മാര്‍ക്കിടാന്‍ ഇറങ്ങിയിരിക്കുന്നത് തെറ്റൊന്നുമല്ല, നിങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ പിന്തുണയും, വിമര്‍ശനവും എല്ലാം ആണ് ഞങ്ങളെ ഞങ്ങള്‍ ആക്കിയത്...
എഴുതുന്നതും, പറയുന്നതും വിലക്കേര്‍പ്പെടുത്താന്‍ ഇനിയും ആളുകള്‍ വന്നാല്‍ മറ്റാരേക്കാളും മുന്‍പന്തിയില്‍ തടയിടാന്‍ ഞങ്ങള്‍ എസ്.എഫ്.ഐ ഉണ്ടാവുകയും ചെയ്യും...
എന്ന് കരുതി ടീച്ചര്‍ എസ്.എഫ്.ഐ യുടെ ഉടയോന്‍ ആണെന്ന തെറ്റിധാരണയും ടീച്ചര്‍ ഉള്‍പ്പടെ ആര്‍ക്കും വേണ്ടതുമില്ല....
എസ്.എഫ്.ഐ സമരം പരാജയപ്പെട്ടു എന്ന് ഏത് അളവ് കോല്‍ വെച്ചാണ് അഭിപ്രായപ്പെട്ടത് എന്നറിഞ്ഞുകൂടാ,
അവിടെ വിദ്യാര്‍ത്ഥി സമരം ആണ് നടന്നത് തൊഴിലാളി സമരമല്ല മുഴുവന്‍ ആവശ്യങ്ങളും വള്ളി പുള്ളി വിസര്‍ഗം വിടാതെ അംഗീകരിക്കപ്പെടും വരെ സമരം ചെയ്യാന്‍..
സാങ്കേതികാര്‍ത്ഥത്തില്‍ ഒഴികെ പ്രിന്‍സിപ്പാള്‍ തത്വത്തില്‍ രാജിയോ,രാജിക്ക് സമാനമായ പ്രവര്‍ത്തിയിലോ ആണ് സമരം അവസാനിപ്പിച്ചിട്ടുള്ളത്. 5 വര്‍ഷം കഴിഞ്ഞ് തിരികെ വരില്ലേ, വിദ്യാര്‍ത്ഥി പീഡനം തുടരില്ല തുടങ്ങിയ നിഷ്‌കളങ്കമായ ആശങ്കകളോട് സഹതപിക്കുകയല്ലാതെ മറ്റു വഴികള്‍ കാണാനുമില്ല..(ഭൂമി കയ്യേറ്റം, ജാത്യാധിഷേപം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സമരത്തിന്റെ പ്രഖ്യാപിത ആവശ്യമായിരുന്നില്ല, അതില്‍ നടപടിയെടുക്കേണ്ടത് മാനേജ്‌മെന്റല്ല സര്‍ക്കാരാണ്. സര്‍ക്കാര്‍ അന്വേഷണം ഭൂമി കയ്യേറ്റത്തിലും,നോണ്‍ ബെയ്‌ലബിള്‍ കേസ് ജാത്യാധിഷേപത്തിനും എടുത്ത് കഴിഞ്ഞിരിക്കുന്നു.)
വി.മുരളീധരന്‍ജിയും, സംഘവും അവര്‍ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കും വരെ സമരത്തില്‍ ഏര്‍പ്പെടട്ടെ ആരും അദ്ദേഹത്തെ തടയാനെ ഉദ്ദേശിക്കുന്നില്ല..
ഇതും കഴിഞ്ഞ് സമയം ലഭിക്കുകയാണെങ്കില്‍ അങ്ങ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വഴിയും ഒന്ന് പോകണം,ഒരു മാസത്തേക്കെങ്കിലും ഗജേന്ദ്ര ചൗഹാന്‍ മാറ്റി നിര്‍ത്താവുന്ന ഒരു സമരം നടത്തണം അതും വിദ്യാര്‍ത്ഥി പ്രക്ഷോഭം തന്നെയാണല്ലോ...? അതോ അവിടെ തിരുവനന്തപുരം ലോകസഭ മണ്ഡലമില്ലാത്തത് കൊണ്ട് എനിക്ക് സമരമില്ല എന്നാണോ..??
സമരത്തെ കുറിച്ച് മുന്‍ പ്രസ്താവ്യം ആവര്‍ത്തിക കൂടി ചെയ്യട്ടെ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1942 ലെ ക്വിറ്റ് ഇന്ത്യ സമരവും,1946 ലെ റോയല്‍ നേവി മ്യൂട്ടണിയും,പുന്നപ്രയും, വയലാറും പിന്നെ നിരവധി സമരങ്ങളും പരാജിത സമരങ്ങള്‍ തന്നെയായിരുന്നു എന്ന് തന്നെയല്ലേ നിങ്ങളുടെ സുവ്യക്തമായ അഭിപ്രായം....?? ആ സമരങ്ങളൊന്നും നടന്നതിന്റെ പിറ്റേന്ന് വിജയിച്ച സമരങ്ങളല്ലാത്തതിനാല്‍ അന്നത്തെ സമര നായകര്‍ പരാജയപ്പെട്ട പ്രതി നായകര്‍ മാത്രമാകുമല്ലോ...?
ഇന്നാണെങ്കില്‍ ദീപ ടീച്ചര്‍ക്ക് എഴുതി എഴുതി ഗാന്ധിയെയും, സമരക്കാരെയും നശിപ്പിക്കാമായിരുന്നു......ടീച്ചറോട് ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഒറ്റ ചോദ്യം വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ വഴി തെറ്റിയാണെങ്കിലും ടീച്ചര്‍ കയറി നിന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ കുറിച്ച് ഒരു ലേഖനം കൂടി അനുബന്ധമായി ചേര്‍ക്കാതിരുന്നതെന്താണ്.....?
എസ്.എഫ്.ഐ സമരത്തിന്റെ വിജയക്കുറവിനെ വിദ്യാര്‍ത്ഥി സമൂഹം വിലയിരുത്തട്ടെ, സമരം തുടരുന്ന മഹാ സഖ്യത്തിന്റെ വിജയ കൂടുതലിനെയും വിദ്യാര്‍ത്ഥികള്‍ വിലയിരുത്തി സ്വീകരിക്കട്ടെ...എങ്കിലും പറയാതെ വയ്യ നിങ്ങള്‍ തിളക്കമില്ലാത്ത വിജയം, പിന്‍മാറ്റം എന്നൊക്കെ ആക്ഷേപിക്കുന്ന എസ്.എഫ്.ഐ സമര വിജയം അത് മതി ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ ധാര്‍ഷ്ട്യത്തെ കൊമ്പ് കുത്തിക്കാന്‍....
സമരത്തിന് എസ്.എഫ്.ഐയ് ക്ക് ക്ലാസെടുക്കാന്‍ ശ്രമിക്കുന്നത് ഏതാണ്ട് ദീപ ടീച്ചര്‍ക്ക് ഞാന്‍ എഞ്ചുവടിക്ക് ട്യൂഷന്‍ എടുക്കുന്ന പോലെ മാത്രമേ തോന്നുകയുള്ളൂ എന്ന് കൂടി കെ.എസ്.യ ,എം.എസ്.എഫ് ,എ.ഐ.എസ്.എഫ് , എ.ബി.വി.പി സമരക്കാരോട് ഓര്‍മ്മിപ്പിക്കട്ടെ....എങ്കിലും നിങ്ങളുടെ സമരത്തിനും ഇരിക്കട്ടെ ഒരു വിജയാശംസ......
NB:(സമരം വിജയിച്ചേ പിന്‍മാറാന്‍ പാടുള്ളൂ, എങ്കില്‍ മാത്രമേ വിജയാശംസ ബാധകം...)
https://www.facebook.com/Malayalivartha