ആറുമാസത്തെ പ്രണയം കൊലപാതകത്തിന് വഴിമാറിയപ്പോള്‍...

ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപെടാന്‍ ഇടയായത് പ്രണയ കലഹം. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനു പെണ്‍കുട്ടിയെ വിവാഹം ചെയ്തു നല്‍കാന്‍ തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങള്‍ ഇരട്ടിയാക്കിയത്. എസ്എംഇയിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ഥി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണ കുമാറിന്റെ മകള്‍ കെ. ശ്രീലക്ഷ്മി (21) യാണ് ആക്രമണത്തിനു വിധേയയായി കൊല്ലപ്പെട്ടത്.
ആദര്‍ശും, ശ്രീലക്ഷ്മിയും ആറു മാസത്തിലേറെ പ്രണയത്തിലായിരുന്നു. കോളജ് പ്രണയത്തിനൊടുവില്‍ ആദര്‍ശ് ശ്രീലക്ഷ്മിയ്ക്കു സിംകാര്‍ഡും ബുക്കുകളും വാങ്ങി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു നിരവധി തവണ ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. തന്റെ പഠനം പൂര്‍ത്തിയായതിനു തൊട്ടു പിന്നാലെ ആദര്‍ശ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി. എന്നാല്‍, വിവാഹത്തിനു തയ്യാറല്ലെന്ന നിലപാടിലായിരുന്നു ശ്രീലക്ഷ്മിയുടെ വീട്ടുകാര്‍.
ഇതേ തുടര്‍ന്നു തന്റെ സിം കാര്‍ഡും ബുക്കുകളും തിരികെ വേണമെന്നു ശ്രീലക്ഷ്മിയോടു അദര്‍ശ് ആവശ്യപ്പെട്ടു. വിവാഹത്തിനു വീട്ടുകാര്‍ സമ്മതിക്കാതിരുന്നതോടെ ശ്രീലക്ഷ്മി ആദര്‍ശിന്റെ മുന്നില്‍ വച്ച് സിം കാര്‍ഡ് രണ്ടായി ഒടിച്ചു വലിച്ചെറിഞ്ഞു. ബുക്കുകള്‍ തിരികെ നല്‍കിയെന്ന് അവകാശപ്പെടുകയും ചെയ്തു.
അപമാനിതനായ ആദര്‍ശ് വീട്ടില്‍ ബഹളം വയ്ക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് താക്കീത് ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ആദര്‍ശ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു പേരുടെയും മൃതദേഹത്തിന്റെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നടക്കുകയാണ്.
https://www.facebook.com/Malayalivartha


























