നിരാഹാരസമരത്തിനിടെ വിദ്യാര്‍ഥികളെ കബളിപ്പിച്ച് മുങ്ങുന്ന വി. മുരളീധരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു

ലോ അക്കാദമിയില്‍ നടന്നുകൊണ്ടിരുന്ന അനിശ്ചിതകാല നിരാഹാരസമരത്തിനിടെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ രാത്രി വേദി വിട്ടു കാറില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് കൈയില്‍ ഫയലും പിടിച്ച് കാറിനരികിലേക്ക് പോകുന്ന മുരളീധരന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിരാഹാര സമരത്തിനിടെ വിദ്യാര്‍ഥികളെ കബളിപ്പിച്ച് മുരളീധരന്‍ എങ്ങോട്ടാണ് മുങ്ങുന്നതെന്നാണ് സോഷ്യല്‍മീഡിയയിലെ ചോദ്യം. ഇതില്‍ പരം എന്ത് വഞ്ചനയാണ് ബിജെപിക്ക് വിദ്യാര്‍ഥികളോട് കാട്ടാന്‍ സാധിക്കുകയെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.
ലക്ഷ്മിനായര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് മുരളീധരന്‍ നിരാഹാര സമരം ആരംഭിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുരളീധരനെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പകരം ബിജെപി സംസ്ഥാന സെക്രട്ടറി വി.രാജേഷാണ് നിരാഹാരസമരം നടത്തുന്നത്. നേതാക്കളും സമരം തുടരുകയായിരുന്നു.
വി മുരളീധരന്‍ എന്തിനാണ് ആശുപത്രിയിലേക്ക് മാറിയത്? രാത്രിയായാല്‍ ഇങ്ങനെ എഴുന്നേറ്റ് ബാഗുമെടുത്ത് ഇന്നോവയില്‍ കയറി പോകാനും പുലരും മുമ്പ് തിരിച്ചെത്താനും കഴിയുമെങ്കില്‍ വി വി രാജേഷിന് ഒരു മാസം നിരാഹാരം കിടക്കാവുന്നതേയുള്ളൂ. എല്ലാ ദിവസവും തല്ലും ഹര്‍ത്താലും വിദ്യാഭ്യാസ ബന്ദും നടത്താന്‍ സൗകര്യമാകും എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നു
എസ്എഫ്ഐയുടെ സമരവിജയത്തിനുശേഷം കൃത്യമായ യാതൊരു ധാരണയുമില്ലാതെയാണ് ഇവരുടെ സമരം. ഒരു വിദ്യാര്‍ഥി മരിച്ച നെഹ്റു കോളജിന്റെയും കടുത്ത വിദ്യാര്‍ഥി പീഡനം നടത്തുന്ന ടോംസ് കോളജിന്റെയും ഒന്നും മുന്നില്‍ പോയി സമരം ഇരിക്കാനുള്ള ത്രാണി കാണിക്കാത്തവരാണ് പ്രശ്നമെല്ലാം പരിഹരിച്ച ലോ അക്കാദമിക്കു മുന്നില്‍ സമരം നാടകം നടത്തുന്നതെന്നതാണ് ശ്രദ്ധേയം. പ്രശ്നം പരിഹരിക്കാനല്ല ഇവര്‍ക്ക് താല്‍പര്യം എന്നു ഈ നിലപാടുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























