സമസ്‌താപരാധവും പൊറുക്കണമെന്ന് പി.സി.തോമസ് ; മാണിക്ക് മുമ്പില്‍ സാഷ്‌ടാംഗം !

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് പി.ടി. ചാക്കോയുടെ മകന്‍ പി.സി. തോമസ് കേരള കോണ്‍ഗ്രസില്‍ എമ്മില്‍ ചേക്കേറാന്‍ ശ്രദ്ധ തുടങ്ങി. ഇടതുമുന്നണിയില്‍ നിന്നും പുറത്തേക്കുളള വാതില്‍ തുറന്നു നില്‍ക്കുന്ന തോമസിനെ പിണറായിക്കും അച്യുതാനന്ദനും വേണ്ട. കോണ്‍ഗ്രസിലെത്താനും പ്രയാസമാണ്. ഇനി അക്ഷരാര്‍ത്ഥത്തില്‍ ക്ഷമ പറഞ്ഞ് മാണിസാറിനൊപ്പം കൂടുകയാണ് ബുദ്ധി. മുന്നണികള്‍ മാറിമാറി പരീക്ഷിച്ചതിനാല്‍ മാണി സാറിനൊപ്പം ചെല്ലാന്‍ ഭയവുമില്ല. പി.സി. ജോര്‍ജ്ജിനെ ഒപ്പം കൂട്ടിയ മാണി സാര്‍ തന്നെ ഒപ്പം കൂട്ടുമെന്നു തന്നെയാണ് തോമസിന്റെ പ്രതീക്ഷ.
കോട്ടയം, ഇടുക്കി ലോക്‌സഭാ മണ്‌ഡലങ്ങളില്‍ പി.സി. തോമസ് സീറ്റിനുവേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും ഇടതുമുന്നണി ഒഴിവാക്കി. ഇടുക്കിയിലേക്കുള്ള ടിക്കറ്റ് കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്‌ടമായത്. ജോയ്‌സ് ജോര്‍ജിനെ പിന്തുണക്കാനുള്ള പാര്‍ട്ടി തീരുമാനം പി.സി. തോമസിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ താന്‍ പാര്‍ട്ടി വിടുമെന്ന് പറഞ്ഞുനോക്കി. അപ്പോള്‍ പാര്‍ട്ടിവിടാം എന്നാണ് പിണറായി നല്‍കിയ ഉപദേശം. ഇതിനിടെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുമായും കൊമ്പുകോര്‍ത്തു. ഇടതുമുന്നണിയില്‍ നില്‍ക്കണമെങ്കില്‍ മര്യാദയ്‌ക്ക് നില്‍ക്കണമെന്ന് പിണറായി പറഞ്ഞു. കോണ്‍ഗ്രസിലേക്ക് പോകാന്‍ താത്‌പര്യമുണ്ടെങ്കില്‍ ആരും തടയില്ലെന്നും പിണറായി പറഞ്ഞു.
ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും തനിക്ക് സീറ്റ് കിട്ടില്ലെന്ന് തന്നെയാണ് തോമസിന്റെ വിശ്വാസം. പി.സി. ജോര്‍ജിനെതിരെ പൂഞ്ഞാറില്‍ മത്സരിക്കണമെന്നുണ്ടെങ്കിലും സീറ്റ് തരപ്പെടുന്ന കോളില്ല. അതേസമയം മര്യാദക്ക് നിന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നോക്കാമെന്ന് പിണറായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതുവരെ കാത്തു നില്‍ക്കാനുള്ള മനസ് പി.സി. തോമസിനില്ല.
കെ.എം.മാണിയുമായി ഇതിനുമുമ്പും പി.സി. തോമസ് ലയനനീക്കം നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചില്ല. യാതൊരു ഉപാധിയുമില്ലാതെ താന്‍ വരാമെന്നാണ് തോമസ് പറയുന്നത്. എന്നാല്‍ തോമസിന്റെ തനിനിറം അറിയാവുന്ന മാണി അതൊന്നും വിശ്വസിക്കുന്നില്ലെന്നു മാത്രം. ഇപ്പോള്‍ വീണ്ടും മാണിയുമായി സംസാരിക്കുന്നതിന് ഇടനിലക്കാരെ അന്വേഷിക്കുകയാണ് പി.സി.തോമസ്. കേരള കോണ്‍ഗ്രസ്.എമ്മിലെ ചില പ്രധാന നേതാക്കളെ തന്നെയാണ് പി.സി.തോമസ് ഇടനിലക്കാരായി കണ്ടെത്തിയിരിക്കുന്നത്. പി.സി. ജോര്‍ജിനെ ഉള്‍ക്കൊണ്ട മാണിസാര്‍ തന്നെയും ഉള്‍ക്കൊള്ളുമെന്നാണ് പി.സി. തോമസിന്റെ പ്രതീക്ഷ. കെ.എം.മാണിക്ക് പി.സി.തോമസിനെ മോനെ പോലെയായിരുന്നു. പി.സി. തോമസിനെ ആളാക്കിയതും കെ.എം.മാണിയാണ്. പക്ഷേ കാലുവാരി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha