പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണില്‍ വാട്‌സാപ്പിലൂടെ അശ്ശീല ചിത്രസന്ദേശമയിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

കുണ്ടറ കേരളപുരം സെന്റ് വിന്‍സന്റ് സ്‌കൂളിലെ താല്‍ക്കാലിക സ്മാര്‍ട്ട് ക്ലാസ് ഓപ്പറേറ്റര്‍ കിഴക്കേകല്ലട കൊടുവിള സ്വദേശി ജിത്തു ആണ് അറസ്റ്റിലായത്. സംഭവം അറിഞ്ഞെത്തിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌കൂളിന് പ്രതിഷേധിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നതിനാല്‍ സമാധാനപരമായിരുന്നു സമരം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്‌കൂളിന് മുന്നില്‍ ഉപരോധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജ്യോതിര്‍ നിവാസ്, ഷാജഹാന്‍, നിഷാന്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാരായ ജയരാജിനും ഗോപനും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിനിക്ക് ജിത്തു മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം സന്ദേശമായി അയച്ചത്. സന്ദേശം ലഭിച്ചതിന് ശേഷം ഭയപ്പെട്ട വിദ്യാര്‍ത്ഥിനി വളരെ ദു:ഖിതയായി കാണപ്പെട്ടു. മാതാപിതാക്കള്‍ കുട്ടിയോട് വിഷമത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അധ്യാപകന്‍ അശ്ലീല ചിത്ര സന്ദേശം അയച്ച കാര്യം പുറത്തായത്. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ രക്ഷകര്‍ത്താക്കളും നാട്ടുകാരും ചേര്‍ന്ന് അദ്ധ്യാപകനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















