വൈദ്യുതിനിരക്ക് വര്‍ദ്ധന ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നേക്കും

വൈദ്യുതിനിരക്ക് വര്‍ദ്ധന ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നേക്കും. ഈ ആഴ്ച തന്നെ െറഗുലേറ്ററി കമീഷന്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കും. ഇതിന്റെ നടപടി ക്രമങ്ങളെല്ലാം കമീഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും കോടതിയില്‍ കേസ് വന്നതിനെത്തുടര്‍ന്ന് തുടര്‍ നടപടികളുണ്ടായില്ല.
യൂണിറ്റിന് ശരാശരി 30 പൈസ വരെ വര്‍ദ്ധനക്കാണ് ധാരണയായിരിക്കുന്നത്. പ്രതിമാസം നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജിലും വര്‍ധന വരും. ഇത് സിംഗിള്‍ ഫേസിന് 20ല്‍ നിന്ന് 30 ഉം ത്രീഫേസിന് 60 യില്‍ നിന്ന് 80ഉം രൂപയാക്കാനായിരുന്നു നിര്‍ദേശം. മാസം 250 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ടെലിസ്‌കോപിക് നിരക്കാണ് തുടരുക. 250 യൂണിറ്റിന് മുകളില്‍ വന്നാല്‍ ഉപയോഗിക്കുന്ന മുഴുവന്‍ യൂനിറ്റിനും ഒരേ നിരക്ക് നല്‍കണം. ആദ്യ യൂണിറ്റുകളിലെ കുറഞ്ഞനിരക്കിെന്റ ആനുകൂല്യം ഇവര്‍ക്ക് ലഭിക്കില്ല. വ്യവസായം, വാണിജ്യം അടക്കം മിക്ക വിഭാഗങ്ങള്‍ക്കും നിരക്ക് വര്‍ദ്ധന വരും.
അതേസമയം, വളരെ പ്രയാസം നേരിടുന്ന ചിലര്‍ക്ക് ഇളവ് നല്‍കാനും സാധ്യതയുണ്ട്. ഏകദേശം 800 കോടി രൂപയുടെ വരുമാനവര്‍ധന പ്രഖ്യാപിക്കാനാണ് സാധ്യത. 16-17 വര്‍ഷത്തേക്ക് 163 കോടിയും 17 -18ല്‍ 633 കോടിയുമാണ് കമീഷന്‍ കണക്കാക്കിയത്. എന്നാല്‍, നടപ്പുവര്‍ഷം നിരക്ക്വര്‍ധന യാഥാര്‍ഥ്യമായില്ല. മുന്‍വര്‍ഷങ്ങളിലേതടക്കം ഏകദേശം 4924 കോടിയുടെ കമ്മി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ ബാക്കിയുണ്ട്. ഇതില്‍നിന്നാണ് 800 കോടിയോളം നിരക്ക്വര്‍ധനയായി വരുന്നത്. ഇക്കുറി െറഗുലേറ്ററി കമീഷന്‍ സ്വന്തം നിലയിലാണ് വൈദ്യുതിനിരക്ക് വര്‍ധന നിശ്ചയിക്കുന്നത്. ബോര്‍ഡ് താരിഫ് പെറ്റീഷന്‍ നല്‍കിയിരുന്നില്ല.
ബോര്‍ഡും കമീഷനും തമ്മില്‍ മുന്‍വര്‍ഷത്തെ കണക്ക്‌സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കാരണം. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവ്ഫചെലവ് കണക്കുകളും ഇതുവരെ തയാറായിട്ടില്ല.
https://www.facebook.com/Malayalivartha


























