മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ നടപടി കര്‍ശനമാക്കി ഡ്രഗ്‌സ് കണ്‍ട്രോളര്‍

മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ നടപടി കര്‍ശനമാക്കി ഡ്രഗ്‌സ് കണ്‍േട്രാളര്‍ ജനറലിന്റെ ഉത്തരവ്. ശരിയായ വഴിയിലൂടെ മാത്രമേ മരുന്ന് സംഭരിക്കാവൂവെന്നും വിതരണം, വില്‍പന എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖയും മൊത്തവിതരണക്കാരും ചില്ലറ വ്യാപാരികളും സൂക്ഷിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. മരുന്ന് നിര്‍മാതാക്കള്‍ യഥാസമയം ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കണം. കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവന്ന സര്‍വേയില്‍ ഗുണനിലവാരമില്ലാത്തതും നിശ്ചിത അളവില്‍ കുറവുള്ളതുമായ മരുന്നുകള്‍ വ്യാപകമായി കണ്ടെത്തിയതോടെയാണ് നടപടി കര്‍ശനമാക്കിയത്.
സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ മരുന്ന് ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടത് ചില്ലറ വ്യാപാരികളുടെ പൂര്‍ണ ഉത്തരവാദിത്തമാണെന്ന് ഡ്രഗ്‌സ് കണ്‍േട്രാളര്‍ ജനറല്‍ അറിയിച്ചു. ഇതിനാല്‍ നിര്‍മാണകമ്പനി മുതല്‍ ഉപഭോക്താവ് വരെയുള്ള മരുന്നുനീക്കത്തിെന്റ ശരിയായ രേഖകള്‍ വ്യാപാരികള്‍ സൂക്ഷിക്കണം. മൊത്തവിതരണക്കാരും ചില്ലറ വ്യാപാരികളും മരുന്ന് വിവരങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനം ഡിജിറ്റലൈസ് ചെയ്യണം. യോഗ്യരായ ഫാര്‍മസിസ്റ്റുകള്‍ മാത്രമേ വിതരണം നടത്താന്‍ പാടുള്ളൂ.
മരുന്ന് കേടാകാതെ സൂക്ഷിക്കാന്‍ ചില്ലറ വ്യാപാരികള്‍ ശരിയായ സ്‌റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്തണം. ഗുഡ് ഡിസ്ട്രിബ്യൂഷന്‍ പ്രാക്ടീസ് (ജി.ഡി.പി) ഉറപ്പുവരുത്താന്‍ മരുന്നിെന്റ സംഭരണം, വിതരണം, വില്‍പന, രേഖകളുടെ സൂക്ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിപണിയിലുള്ള ഏതെങ്കിലും മരുന്നിെന്റ ഗുണനിലവാരത്തെക്കുറിച്ച് സംശയമുണ്ടായാല്‍ ഇക്കാര്യം വ്യാപാരികള്‍ ഉടന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കണം.
മരുന്നുകള്‍, ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, വെല്‍നെസ് സെന്ററുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഗുഡ് ഡിസ്ട്രിബ്യൂഷന്‍ പ്രാക്ടീസ്, ഗുഡ് സ്‌റ്റോറേജ് പ്രാക്ടീസ് (ജി.എസ്.പി) എന്നിവ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഡ്രഗ്‌സ് കണ്‍േട്രാള്‍ വിഭാഗം പറയുന്നു.
https://www.facebook.com/Malayalivartha


























