അര്‍ബുദം ബാധിച്ച അസ്ഥിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം: കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗവിഭാഗം ചരിത്രനേട്ടം കൈവരിച്ചു

അര്‍ബുദം ബാധിച്ച കൈയിലെ അസ്ഥി മുറിച്ചുമാറ്റി കൃത്രിമ അസ്ഥി വച്ചു പിടിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗവിഭാഗം ചരിത്രനേട്ടം കൈവരിച്ചു. ഇടതുതോളിന് താഴെ കൈമുട്ടു ഭാഗത്ത് ബോണ്‍ക്യാന്‍സര്‍ ബാധിച്ച വിദ്യാര്‍ഥിയെയാണ് അപൂര്‍വശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
തൊടുപുഴ മുതലക്കോടം പേണ്ടാനത്ത് അബ്ദുള്‍കരീമിന്റെ മകന്‍ മാഹിനാ (21) ണ് അപൂര്‍വശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുപിടിച്ചത്.
മതപണ്ഡിത വിദ്യാര്‍ഥിയായ മാഹിന്‍ ഒരുവര്‍ഷമായി ഇടത് കൈമുട്ടിന് മേല്‍ ഭാഗത്ത് കടുത്ത വേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ തൊടുപുഴ കാരിക്കോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മാഹിനെ അവിടെനിന്നും കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗം മേധാവി ഡോ. എം.എ. തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കൈയില്‍ ബോണ്‍ക്യാന്‍സറാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ക്യാന്‍സര്‍ വിഭാഗവുമായി ബന്ധപ്പെട്ട് കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയമാക്കി ഒരുമാസത്തോളം കീമൊതെറാപ്പിക്ക് വിധേയമായതോടെ അര്‍ബുദം ബാധിച്ച ഭാഗത്ത് രൂപപ്പെട്ട മുഴയുടെ വലിപ്പം കുറഞ്ഞു. സാധാരണ അവയവങ്ങള്‍ക്ക് അര്‍ബുദം ബാധിച്ചാല്‍ ആ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ് ചികിത്സാരീതി.
കഴുത്തില്‍ നിന്നും കൈവിരല്‍വരെ പ്രധാന രക്തക്കുഴലും രണ്ട് ഞരമ്പുകളുമുണ്ട്. ശസ്ത്രക്രിയക്കിടയിലുണ്ടാവുന്ന ചെറിയ പിഴവുപോലും ഇവയെ ബാധിക്കാനിടയുണ്ട്. ആശങ്കയിലായിരുന്നെങ്കിലും ആത്മവിശ്വാസത്തോടെ ഡോക്ടര്‍മാര്‍ രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ നിശ്ചയിക്കുകയായിരുന്നു.
അര്‍ബുദം ബാധിച്ച ഭാഗംമാത്രം മുറിച്ചുമാറ്റുന്ന ഒസ്റ്റിയോ സര്‍ക്കോള്‍ എന്ന നവീന ശസ്ത്രക്രിയാ രീതിയാണ് അവലംബിച്ചത്. ഇതിനായി വിദേശത്തുനിന്നാണ് കൃത്രിമ അസ്ഥി കൊണ്ടുവന്നത്. 25 സെന്റിമീറ്റര്‍ നീളമുള്ള അസ്ഥിയില്‍ നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അര്‍ബുദം ബാധിച്ച 15 സെ.മി. ഭാഗം മുറിച്ചുമാറ്റുകയായിരുന്നു ആദ്യഘട്ടം.
തുടര്‍ന്ന് മുറിച്ചുമാറ്റിയ അസ്ഥി പതോളജി ലാബിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തുകയും മുറിച്ചുമാറ്റിയ അസ്ഥിയുടെ ഇരുഭാഗങ്ങളിലും അര്‍ബുദം പടര്‍ന്നിട്ടില്ലെന്നും ഉറപ്പുവരുത്തി. ഇതിനുശേഷമാണ് കൃത്രിമഅസ്ഥി വച്ചുപിടിപ്പിക്കുവാനാരംഭിച്ചത്. വീണ്ടും നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയ ഭാഗത്ത് കൃത്രിമ അസ്ഥിവച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമാണെന്നും മാഹിന്‍ സുഖംപ്രാപിച്ചു വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് വിധേയമായ കൈ ഇന്നലെമുതല്‍ മാഹിന്‍ ചലിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 5 മുതല്‍ 8 ലക്ഷംവരെ ര:ൂപ ചെലവാകുന്ന ശസ്ത്രക്രിയ കാരുണ്യാഫണ്ടില്‍ പെടുത്തിയാണ് പൂര്‍ത്തീകരിച്ചത്. ചികിത്സ തീര്‍ത്തും സൗജന്യമായിരുന്നു. അസ്ഥിരോഗ മേധാവി ഡോ. എം.എ. തോമസിന്റെ നേതൃത്വത്തില്‍ ഡോ. നിഷാരമുഹമ്മദ്, ഡോ. ശ്രീജിത്ത് മേനോന്‍, ഡോ. ജിന്നി ജോണ്‍, ഡോ. അശ്വിന്‍, ഡോ. ആല്‍ബിന്‍, അനസ്‌തേഷ്യാവിഭാഗം ഡോ. ഷാന്തി, ഡോ. ഷീബ എന്നിവര്‍ പങ്കെടുത്തു
https://www.facebook.com/Malayalivartha






















