മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെന്ന് തോമസ് ചാണ്ടി എം.എല്‍.എ

മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറെന്ന് തോമസ് ചാണ്ടി എം.എല്‍.എ. ശശീന്ദ്രന്‍ കുറ്റമുക്തനായാല്‍ ആ നിമിഷം മന്ത്രിപദം കൈമാറും. മന്ത്രി സ്ഥാനം എന്‍സിപി വിട്ടുനല്‍കില്ല. വകുപ്പ് മുഖ്യമന്ത്രി കൈവശംവയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാന്‍ അനുവദിക്കില്ല. മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. താന്‍ മന്ത്രിയാകുന്നതിനോട് മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല. എന്‍.സി.പിയുടെ മന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
എ.കെ.ശശീന്ദ്രന് പകരം മന്ത്രിസ്ഥാനം ആവശ്യപ്പെടുന്ന കാര്യമടക്കം ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി സംസ്ഥാനനേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്. രാവിലെ പതിനൊന്നിന് എം.എല്‍.എ ഹോസ്റ്റലിലാണ് യോഗം. പാര്‍ട്ടിയുടെ അവശേഷിക്കുന്ന എം.എല്‍.എ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായമാകും നിര്‍ണായകം.
https://www.facebook.com/Malayalivartha


























