തോമസ് ചാണ്ടി സിപിഎമ്മിന് തലവേദനയാകുന്നു... തോമസ് ചാണ്ടിയെ കൊള്ളുന്നതിന് കോടിയേരി ബാലകൃഷ്ണനും തള്ളുന്നതിന് പിണറായി വിജയനും രംഗത്തെത്തി

മന്ത്രിയാകുന്നതിന് വേണ്ടി തിരുവനന്തപുരം പാല്‍ക്കുളങ്ങര എന്‍എസ് എസ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപമുള്ള ആഡംബര വസതിയില്‍ തോമസ് ചാണ്ടിയെത്തി. അതേസമയം തോമസ് ചാണ്ടിയെ കൊള്ളുന്നതിന് കോടിയേരി ബാലകൃഷ്ണനും തള്ളുന്നതിന് പിണറായി വിജയനും രംഗത്തെത്തിയതോടെ എന്‍.സി.പി,എല്‍ ഡി എഫില്‍ തുടരുമോ അതോ യു ഡി എഫില്‍ എത്തുമോ എന്ന സംശയത്തിലാണ് കേരള രാഷ്ട്രീയം.
മന്ത്രിയാകാന്‍ പ്രാപ്തിയുള്ളവര്‍ എന്‍സിപിയിലുണ്ടെന്നായിരുന്നു ചാണ്ടിയുടെ ആദ്യ പ്രതികരണം. എന്നാല്‍ ചാണ്ടിയെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ ഞായറാഴ്ച രാത്രി തന്നെ സീതാറാം യച്ചൂരിക്ക് മെയില്‍ അയച്ചിരുന്നു. താങ്കളാഴ്ച ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട യച്ചൂരി ഇക്കാര്യം ഭംഗ്യന്തരേണ സമ്മതിക്കുകയും ചെയ്തു. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക് യോജിച്ച മുഖമല്ല ചാണ്ടിയുടേതെന്ന് യച്ചൂരി അദ്ദേഹവുമായി അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു.
അതേ സമയം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന വാശിയിലാണ് കോടിയേരി. എന്‍ സി പി ക്ക് അവകാശപ്പെട്ട മന്ത്രി സ്ഥാനത്തിന് ഇഷ്ടമുള്ള ആരെയും നിര്‍ദ്ദേശിക്കാനുള്ള അവകാശം അവരുടെ പാര്‍ട്ടി ക്കുണ്ടെന്നാണ് കോടിയേരിയുടെ മനസിലിരുപ്പ്. തോമസ് ചാണ്ടി സി പി എമ്മിന് സാമ്പത്തികമായി ഏറെ സഹായങ്ങള്‍ നല്‍കുന്ന വ്യക്തിയാണ്. അങ്ങനെയുള്ള ഒരാളെ തള്ളാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോടിയേരി.
വി എസിനും തോമസ് ചാണ്ടി മന്ത്രിയാകുന്നതിനോട് താത്പര്യമില്ല. അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് സംസ്‌കാരം ഇല്ലെന്നാണ് വി എസും പറയുന്നത്. തന്നെ മന്ത്രിയാക്കിയില്ലെങ്കില്‍ എല്‍ ഡി എഫ് വിടുമെന്ന് ചാണ്ടി ഭീഷണി മുഴക്കും. എന്നാല്‍ ചാണ്ടിക്കൊപ്പം ശശീന്ദ്രന്‍ പോകില്ല. അതിനാല്‍ ഭീഷണി വിലപ്പോവില്ല. എന്‍സിപി പ്രവര്‍ത്തകരും എല്‍ ഡി എഫില്‍ തുടരണമെന്ന പക്ഷക്കാരാണ്.
അതേ സമയം പിണറായി വിജയന്‍ എന്തൊക്കെ ചിന്തിച്ചാലും ഒടുവില്‍ ചാണ്ടിയെ തന്നെ മന്ത്രിയാക്കേണ്ടി വരും. ഘടകകക്ഷി സമവാക്യങ്ങള്‍ തള്ളാന്‍ പിണറായിക്ക് കഴിയില്ല.
https://www.facebook.com/Malayalivartha


























