ശശീന്ദ്രന്‍ മധു നുകര്‍ന്നു തുടങ്ങിയത് ആറു മാസം മുമ്പ്; ആവനാഴിയില്‍ അമ്പുകള്‍ ഇനിയുമേറെ

എ കെ ശശീന്ദ്രന്‍ ഹണി ട്രാപ്പില്‍ പെട്ടത് ആറു മാസങ്ങള്‍ക്ക് മുമ്പ് വിരിച്ച വലയില്‍. ശശീന്ദ്രന്റെ ചില മുന്‍കാല ചെയ്തികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ചാനല്‍ അദ്ദേഹത്തിനെതിരെ നീങ്ങിയതും അപകടത്തില്‍ പെടുത്തിയതും.
ചാനല്‍ പുറത്തു വിട്ട ഫോണ്‍ സംഭാഷണം അദ്ദേഹത്തിന്റേത് തന്നെയാണെന്ന് വ്യക്തമായി കഴിഞ്ഞു. തനിക്ക് അബദ്ധം സംഭവിച്ചു എന്ന കാര്യം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണത്തിന്റെ കാര്യം എന്‍സിപിയിലെ ഒരു ഉന്നതന് അറിവുണ്ടായിരുന്നു എന്നും വിവരമുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അവിടെ മാത്രമായിരിക്കും.
മംഗളം ചാനലിന്റെ പൊതു നിലപാടിന്റെ ഭാഗം തന്നെയാണ് ശശീന്ദ്രന്‍ സംഭവമെന്ന് സര്‍ക്കാരിനറിയാം. വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന മാധ്യമ പ്രവര്‍ത്തന ശൈലി പിന്തുടരാനാണ് മംഗളംമം ആഗ്രഹിക്കന്നത്. മംഗളം വാരികയും മംഗളം പത്രവും ഇത്തരമൊട്ട ശൈലിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. മംഗളത്തിന് ആരോടും വിധേയത്വമില്ല. വാര്‍ത്തകളോട് മാത്രമാണ് വിധേയത്വം. പൊതു ജീവിതത്തില്‍ മാന്യത പുലര്‍ത്തേണ്ടവര്‍ അങ്ങനെ ചെയ്യാതെ വന്നപ്പോഴാണ് ഇത്തരം സംഭവങ്ങള്‍ യശസിനു കളങ്കമായി തീരുന്നത്.
വേറെയും ചില മന്ത്രിമാര്‍ക്കെതിരെ ആവനാഴിയില്‍ ബോംബുകള്‍ തയാറാണെന്നാണ് വിവരം. അടുത്ത കാലത്ത് വകുപ്പ് മാറിയ മന്ത്രിക്കെതിരെയാണ് വരാന്‍ പോകുന്ന ആരോപണം. മധു നുകരാന്‍ ആഗ്രഹിക്കുന്ന മന്ത്രിമാരുണ്ടെങ്കില്‍ ജാഗ്രതൈ! ഒളി ക്യാമറയുമായി ചാനല്‍ തയ്യാറാണ്.
മധു നുകരാന്‍ താത്പര്യമില്ലാത്തവര്‍ പണത്തിലാണ് നോട്ടമിടുന്നത്. അത്തരക്കാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൈക്കൂലി വാങ്ങുന്നത് ലൈവായി കാണാനുള്ള ഭാഗ്യം ജനത്തിന് ഉണ്ടാകും.
https://www.facebook.com/Malayalivartha






















