മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് സിപിഐഎം എംഎല്‍എയായ എസ്. രാജേന്ദ്രനെതിരെ കടുത്ത പരാമര്‍ശവുമായി വി.എസ്

മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് സിപിഐഎം എംഎല്‍എയായ എസ്. രാജേന്ദ്രനെതിരെ കടുത്ത പരാമര്‍ശവുമായി ഭരണപരിഷ്‌കാരകമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. സിപിഐഎം എംഎല്‍എയായ എസ് രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്നാണോ എന്ന ചോദ്യത്തിന്, സംശയമെന്ത് എന്നായിരുന്നു വിഎസിന്റെ മറുപടി. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇനിയും മൂന്നാറിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വേണ്ടി വന്നാല്‍ മൂന്നാറിലേക്ക് ഇനിയും ചെല്ലുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ കൈക്കൊളളുന്ന ദേവികുളം സബ്കളക്ടര്‍ സര്‍ക്കാരിന്റെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമാഫിയയുടെ ആള്‍ക്കാരെ ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























