ജിഷ്ണുവിന്റെ മരണത്തില്‍ രണ്ടാം പ്രതി സഞ്ജിത്ത് വിശ്വനാഥന്‍ അറസ്റ്റില്‍, പാമ്പാടി നെഹ്‌റു കോളേജ് പിആര്‍ഒ ആണ് സഞ്ജീവ്

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതി സഞ്ജീവ് വിശ്വനാഥന്‍ അറസ്റ്റില്‍. പാമ്പാടി നെഹ്‌റു കോളേജ് പിആര്‍ഒ ആണ് സഞ്ജീവ്. ഇയാളെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്തു വരുകയാണ്. എന്നാല്‍ കേസിലെ രണ്ടാം പ്രതിയായ സഞ്ജിത്ത് വിശ്വനാഥന് കേസില്‍ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഉടന്‍ വിട്ടയച്ചേക്കുമെന്നാണ് സൂചന.
കേസിലെ മുഖ്യപ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ കഴിഞ്ഞ ദിവസം വൈകീട്ട് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ പി കൃഷ്ണദാസിനെ നാല് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകരായ സിപി പ്രവീണ്‍, വിപിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് നാടകമാണെന്ന് പറഞ്ഞതിന് ശേഷമായിരുന്നു ജിഷ്ണുവിന്റെ അമ്മ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയത്. സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പോലീസ് വലിച്ചിഴച്ച് മര്‍ദ്ദിച്ചത് വിവാദമായിരിക്കുന്നതിനിടെയാണ് കേസിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























