ജിഷ്ണു കേസ്: പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം, യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍ തുടങ്ങി

ജിഷ്ണു മരിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും സംസ്ഥാനത്തു പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ നടത്തുന്ന ഹര്‍ത്താലില്‍നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ശബരിമല, ഉംറ തീര്‍ഥാടകരുടെ വാഹനങ്ങളെ ഒഴിവാക്കി. ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ ഇന്നലെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ഇന്നു ചില സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നത്തെ പിഎസ്‌സി പരീക്ഷകള്‍ക്കു മാറ്റമില്ല. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി. ആരോഗ്യ സര്‍വകലാശാലാ പരീക്ഷകളും മാറ്റി.
കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലാ പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. എല്‍ബിഎസ് സെന്ററിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നു നടത്താനിരുന്ന കെജിടിഇ കംപ്യൂട്ടര്‍ വേഡ് പ്രോസസിങ് പരീക്ഷ പത്തിലേക്കു മാറ്റി. സമയം മാറ്റമില്ല. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപുകള്‍ നാളത്തേക്കു മാറ്റി
https://www.facebook.com/Malayalivartha

























