ഭര്‍ത്താവ് കസേരയിലിരുന്ന് മരിച്ചു; ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

ഭര്‍ത്താവിനെ വീടിനുള്ളിലെ കസേരയിലിരുന്ന് മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നര ദിവസം കിണറ്റില്‍ കിടന്ന വീട്ടമ്മയെ അഗ്‌നിശമന സേനയെത്തിയാണ് രക്ഷിച്ചത്. അരുവിക്കര ചെറിയകൊണ്ണി കട്ടറക്കുഴി മേലേവീട്ടില്‍ ബാലന്‍നായരെയാണ് (45) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ രമാദേവിയെ (43) നിസാര പരിക്കുകളോടെ അഗ്‌നിശമന സേന രക്ഷിച്ചു.
ശനിയാഴ്ച രാത്രി വീട്ടിലെത്തിയ ബാലന്‍നായര്‍ കസേരയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു. ഞായറാഴ്ച പതിനൊന്ന് മണിയായിട്ടും ഉണരാത്തതിനെ തുടര്‍ന്ന് ഭാര്യ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് രമാദേവി വീട്ടിലെ കിണറ്റില്‍ ചാടുകായയിരുന്നെന്ന് പോലീസ് പറഞ്ഞു. ബാലന്‍ നായര്‍ പണിക്കെത്താത് അന്വേഷിച്ചെത്തിയ സുഹൃത്താണ് മരണ വിവരം പുറത്തറിയിക്കുന്നത്. വീടിന്റെ വാതിലുകളെല്ലാം തുറന്ന് കിടക്കുകയായിരുന്നു.
കിണറ്റില്‍ നിന്നും ഞരക്കം കേട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രമാദേവിയെ കണ്ടെത്തിയത്. ഇവര്‍ക്ക് മാനസിവൈകല്യമുള്ളതായി പോലീസ് പറഞ്ഞു. ബാലന്‍രമാദേവി ദമ്പതിമാര്‍ക്ക് മക്കളില്ല. സംഭവത്തില്‍ ദൂരൂഹതയുണ്ടോയെന്ന് അന്വേഷിക്കുന്നതായി അരുവിക്കര പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























