ഈ ലക്ഷണങ്ങളുണ്ടോ, ഉറപ്പിച്ചോളു നിങ്ങള്‍ പങ്കാളിയെ ആത്മാര്‍ഥമായാണ് പ്രണയിക്കുന്നത്

വിവാഹ ജീവിതത്തില പ്രവേശിച്ചു കഴിഞ്ഞാല്‍ അതികം വൈകാതെ പങ്കാളികള്‍ക്കിടയിലെ പ്രണയം നഷ്ടപ്പെടും എന്നാണ് പൊതുവിലുള്ള പറച്ചില്‍. പ്രണയം നഷ്ടപ്പെടുന്നതോടെ പരസ്പരം കലഹവും ബഹളവും തുടങ്ങും. എന്നാല്‍ എത്രകാലം ഒരുമിച്ചു ജീവിച്ചാലും മനസിലെ പ്രണയത്തിന് ഒരു കുറവും ഇല്ലാതെ തീവ്രത കൂടി കൂടി വരുന്ന ബന്ധങ്ങളും നമ്മുക്ക് ചുറ്റും ഉണ്ട്. നിങ്ങള്‍ക്ക് ഇപ്പോഴും പങ്കാളിയോട് അത്മാര്‍ഥമായ പ്രണയമുണ്ടോ? അറിയാന്‍ ചില മാര്‍ഗങ്ങള്‍.
1, ആത്മാര്‍ഥമായി പ്രണയിക്കുന്ന പങ്കാളികള്‍ക്കിടയില്‍ ഞാന്‍. നീ, എന്റേത് നിന്റേത് എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ഉണ്ടായിരിക്കില്ല. എല്ലാക്കാര്യങ്ങളും നമ്മുടെതാണ് എന്ന ചിന്തയിലായിരിക്കും ചെയ്യുക.
2, എത്ര വിഷമിപ്പിക്കുന്ന കാര്യമാണെങ്കിലും പരസ്പരം സത്യം തുറന്നു പറയും.
3, കിട്ടുന്ന സമയം ഇരുവരും ഒന്നിച്ചു ചിലവഴിക്കാന്‍ ശ്രമിക്കും.
4, പങ്കാളി അടുത്തില്ലാത്ത സമയങ്ങളില്‍ അവര്‍ എവിടെയാണ്, ആരുടെ കൂടെയാണ് എന്തു ചെയ്യുകയാണ് തുടങ്ങിയ ആകുലതകള്‍ ഉണ്ടായിരിക്കില്ല. പരസ്പരവിശ്വസം പങ്കാളികള്‍ക്കിടയില്‍ ശക്തമായിരിക്കും
5, പരസ്പരം പങ്കിടാന്‍ സമയം കിട്ടാത്തപ്പോള്‍ അതിനെ ചൊല്ലി കലഹങ്ങളും അതിന്റ പേരില്‍ പിണക്കങ്ങളും ഉണ്ടാകില്ല.
6, പരസ്പരം നല്ലരീതിയില്‍ മനസിലാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ക്കിടയില്‍ പ്രണയം ശക്തമാണ് എന്നാണ്
7, പങ്കാളിയുടെ ശരീരത്തില്‍ കയറാന്‍ പലര്‍ക്കും സാധിക്കും എന്നാല്‍ മനസ്സില്‍ കയറലാണ് പ്രധാനം.
8, സെക്‌സിനും മുകളിലാണ് പവിത്രമായ സ്‌നേഹവും കരുതലും
9, പങ്കാളിയുടെ വീട്ടുകാരെക്കൂടി കരുതുക അതില്‍ വലിയ പ്രാധാന്യമുണ്ട്
10, സ്‌നേഹം ഒരിക്കലും പിടിച്ചുവെക്കാനുള്ളതല്ല അത് നന്നായി പ്രകടിപ്പിക്കുക പരസ്പരം
11, പങ്കാളിയെ വിട്ട് മറ്റൊരു സ്‌നേഹ ബന്ധത്തിനും മുതിരരുത്. പറ്റുമെങ്കില്‍ നിങ്ങളുടെ ഫോണ്‍ പരിശോധിക്കാന്‍ പങ്കാളിയെ നിര്‍ബന്ധിക്കുക
https://www.facebook.com/Malayalivartha























