Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍

25 JUNE 2017 02:03 PM IST
മലയാളി വാര്‍ത്ത

അഞ്ചല്‍ ഏരൂര്‍ തൊണ്ടിയറയില്‍ ഭാരതിയെ(65) കൊന്നത് വീടിനു പുറത്ത് രാത്രിയില്‍ എന്നും ഒളിഞ്ഞിരുന്ന് കണ്ടുകൊണ്ടിരുന്ന അയല്‍ വാസി തന്നെ. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് കൊലപാതക കേസിലെ പ്രതിയായ ആവണീശ്വരം, മഞ്ഞകാല, കൊല്ലന്റെഴികത്ത് ഉണ്ണികൃഷ്ണപിള്ള(47) യെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായിരുന്ന ഇയാള്‍ ഭാരതിയില്‍ ആകൃഷ്ടനായിരുന്നു. മിക്ക ദിവസവും ഭാരതിയുടെ വീടിനു പുറത്ത് രാത്രി ഒളിച്ചിരിക്കുകയും എത്തി നോട്ടവും പതിവാക്കിയ ആളായിരുന്നു ഉണ്ണികൃഷ്ണപിള്ള.

മദ്യത്തിന് അടിമയായ ഇയാള്‍ ഭാരതി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ രാത്രിയില്‍ പുറത്തിറങ്ങിയപ്പോഴാണ് ഭാരതിയെ കയറി പിടിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്. എന്നാല്‍ ശ്രമം ചെറുത്ത ഭാരതി ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ഉണ്ണികൃഷ്ണപിള്ള ഭാരതിയുടെ വായും കഴുത്തും കൈ കൊണ്ട് അമര്‍ത്തി പിടിച്ച് താഴെ മറിച്ചിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് നാട്ടുകാരാണ് മൃതദേഹം റബര്‍ തോട്ടത്തില്‍ കണ്ടതും ഏരൂര്‍ പോലീസില്‍ വിവരം അറിയിച്ചതും.

ഭാരതിയുടെ സംസ്‌ക്കാര ചടങ്ങില്‍ പ്രതി ഉണ്ണികൃഷ്ണപിള്ള പങ്കെടുക്കുകയും ചെയ്തിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇയാളില്‍ സംശയം ഉണ്ടായതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചിരുന്നു. ഏരൂര്‍ പോലീസ് രണ്ട് തവണ ഇയാളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. ഇതേ സംശയം ഇപ്പോള്‍ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തോട് നാട്ടുകാരില്‍ ചിലര്‍ വെളിപ്പെടുത്തിയിരുന്നു. കൊലപാതകം ചെയ്ത ശേഷം ഭാര്യയുമായി പിണങ്ങിയ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് വരികയായിരുന്നു.

2005 ഏപ്രില്‍ 20 നാണ് ഭാരതിയെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുക്കുകയായിരുന്നു ഭാരതി. വീടീന് സമീപത്തെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കിടന്നത്. അര്‍ധനഗ്നയായിട്ടാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹ പരിശോധനയില്‍ മരണം കൊലപാതകമാണെന്ന് മനസിലാക്കിയ ഏരൂര്‍ പോലീസ് അഞ്ചല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കേസ് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് 2015ല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിംഗ് അന്വേഷിച്ച് വരവേ ക്രൈംബ്രാഞ്ച് എഡിജിപി നിധിന്‍ അഗര്‍വാളിന്റെ നിര്‍ദേശപ്രകാരം ഡിറ്റക്ടീവ് ഇന്‍സ്‌പെപെക്ടര്‍ ഏ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാത്ത ഇയാളെ ക്രൈംബ്രാഞ്ച് തെന്‍മലയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. അന്വേഷണ സംഘത്തില്‍. എസ്‌ഐ മാരായ രാജേഷ്, മധുസൂദനന്‍ പിള്ള പോലീസ് ഉദ്യോഗസ്ഥരായ ബൈജു, ഷാജു, പത്മരാജന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (5 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (5 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (5 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (5 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (6 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (6 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (9 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (10 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (10 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (10 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (10 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (10 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (10 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (10 hours ago)

Malayali Vartha Recommends