Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കുട്ടികളുടെ എണ്ണത്തില്‍ ക്രമക്കേടു കാട്ടിയാല്‍ അധ്യാപകര്‍ പുറത്താകും

26 JUNE 2017 01:08 PM IST
മലയാളി വാര്‍ത്ത

സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി സര്‍ക്കാരിനെ കബളിപ്പിച്ചാല്‍ അധ്യാപകരുടെ ജോലി പോകും. ഇല്ലാത്ത കുട്ടികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തിയാല്‍ മാനേജരെ അയോഗ്യനുമാക്കും. ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്ക് നല്‍കിയ കൂട്ടത്തില്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ കത്തുനല്‍കി തിരുത്തണമെന്നും ഡി.പി.ഐ. നിര്‍ദ്ദേശിച്ചു.

ആറാംപ്രവൃത്തിദിനം വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ സോഫ്റ്റ് വെയറിലേയ്ക്ക് ആധാര്‍ നമ്പര്‍ സഹിതമാണ് കുട്ടികളുടെ പേരുവിവരം നല്‍കേണ്ടത്. മുന്‍വര്‍ഷം വയോധികരായ ആളുകളുടെ ആധാര്‍ നമ്പര്‍ കുട്ടികളുടേതാണെന്ന വ്യാജേന ചേര്‍ത്ത് ഡിവിഷനുകള്‍ പെരുപ്പിക്കാന്‍ ചില സ്‌കൂളുകളില്‍ ശ്രമം നടന്നു. സര്‍ക്കാരിന് ഭീമമായ നഷ്ടംവരുത്തുന്ന ഇത്തരം അധ്യാപകര്‍ക്കെതിരെ ഈ വര്‍ഷം മുതല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.പി.ഐ.യുടെ സര്‍ക്കുലറില്‍ പറയുന്നു.

കുട്ടികളുടെ എണ്ണം കൂട്ടിക്കാണിച്ച് സര്‍ക്കാരിനെ കബളിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് കഴിഞ്ഞ ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ അഡ്മിഷനുകള്‍ കണ്ടെത്താന്‍ ഇപ്പോള്‍ ഒരുനിമിഷം മതിയെന്ന് സര്‍ക്കുലറില്‍ ഓര്‍മിപ്പിക്കുന്നു. അധികതസ്തിക അനുവദിക്കുന്ന മുഴുവന്‍ സ്‌കൂളുകളിലും ഈ വര്‍ഷം സൂപ്പര്‍ ചെക്ക് സെല്ലിന്റെ പരിശോധനയും ഉണ്ടാകും.

കുട്ടികള്‍ കുറഞ്ഞതിന്റെ പേരില്‍ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ ജൂലായ് 15നുശേഷം സ്‌കൂളില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. സംരക്ഷണത്തിന് അര്‍ഹതയുള്ളവരെ അധ്യാപകബാങ്കില്‍ ഉള്‍പ്പെടുത്തും. അധ്യാപക ബാങ്കില്‍ നിന്നായിരിക്കും തുടര്‍നിയമനം.

പുനര്‍നിയമനം ലഭിക്കുന്ന തീയതി മുതല്‍ക്കേ ഇവര്‍ക്ക് ശമ്പളം ലഭിക്കൂ. പുനര്‍വിന്യസിക്കപ്പെടുന്നതുവരെ ശമ്പളം ലഭിക്കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനം വേണ്ടിവരും. മുമ്പ് പുറത്തുപോയ പല അധ്യാപര്‍ക്കും വര്‍ഷങ്ങളോളം ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.

1997 ജൂലായ് 14വരെയുള്ളവര്‍ക്കാണ് സംരക്ഷണം ഉണ്ടായിരുന്നത്. അതിനുശേഷം സര്‍വീസില്‍ കയറിയ പലരും തസ്തികയില്ലാതെ പുറത്തുപോയി. ഇവരെ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അധ്യാപക പാക്കേജ് പ്രഖ്യാപിച്ച് തിരിച്ചെടുത്തു. റീട്രഞ്ച്ഡ് അധ്യാപകര്‍ എന്നനിലയില്‍ സി.ആര്‍.സി. കോഓര്‍ഡിനേറ്ററായും മറ്റുമായിരുന്നു നിയമനം. സര്‍വീസിന് പുറത്തുപോയ കാലത്തെ ശമ്പളത്തിനുവേണ്ടി അവര്‍ ഇപ്പോഴും നിവേദനവുമായി നടക്കുകയാണ്.
അതേസമയം, 2011നുശേഷം തസ്തിക നഷ്ടപ്പെട്ടവര്‍ക്ക് തസ്തിക നിര്‍ണയം നടക്കാത്തതിനാല്‍ ശമ്പളം മുടങ്ങാതെ കിട്ടി. അധ്യാപകബാങ്കില്‍ ഉള്‍പ്പെടുത്തിയ നാലായിരത്തോളംപേരെ കഴിഞ്ഞ വര്‍ഷം പൂര്‍ണമായും പുനര്‍വിന്യസിച്ചിരുന്നു.

2015-16 മുതല്‍ നിയമനം ലഭിച്ചവര്‍ക്ക് സംരക്ഷണാനുകൂല്യം കിട്ടില്ല. 2017-18ലെ തസ്തിക നിര്‍ണയം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഇപ്പോഴത്തെ നിര്‍ദ്ദേശമനുസരിച്ച് ഈ അധ്യയന വര്‍ഷം വിരമിക്കുന്ന അധ്യാപകന്‍ പോലും തസ്തികയില്ലെങ്കില്‍ പുനര്‍വിന്യാസം വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് പോകേണ്ടിവരും.

അഞ്ചുവര്‍ഷത്തെ തുടര്‍ സര്‍വീസും എട്ട് പീരിയഡുമുള്ള ഭാഷാധ്യാപകര്‍ക്ക് നല്‍കുന്ന ഫുള്‍ടൈം ബെനിഫിറ്റ് ലഭിക്കുന്ന അധ്യാപകരുടെ സേവനം മുഴുവന്‍ സമയവും ഉപയോഗിക്കണം. അതിനായി ഇവരുടെ സേവനം സമീപസ്‌കൂളുകളിലും ഉപയോഗിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (4 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (8 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (9 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends