Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വിവാദം ഒതുക്കി തീര്‍ക്കാന്‍ പ്രൊഡ്യൂസേഴ്‌സിന്റെ രഹസ്യ യോഗത്തിനു ശേഷം അമ്മയുടെ യോഗം ഇന്ന്

28 JUNE 2017 10:46 AM IST
മലയാളി വാര്‍ത്ത

യുവ നടി ആക്രമണത്തിനിരയായതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊണ്ട് നില്‍ക്കേ മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് എറണാകുളത്ത് നടക്കും. മാക്ട ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് യോഗവും ഇന്ന് നടക്കുന്നുണ്ട്. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ രാത്രി 7.30നാണ് അമ്മയുടെ യോഗം. വ്യാഴാഴ്ച ജനറല്‍ ബോഡിയും നടക്കും.

യോഗത്തില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ വനിതാ അംഗങ്ങളായ രമ്യ നമ്പീശനും, കുക്കു പരമേശ്വരനും ഈ വിഷയം ഉന്നയിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ വിഷയം ചര്‍ച്ചയാകുമോയെന്നു സ്ഥിരീകരിക്കാന്‍ സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബു തയാറായ്യില്ല.

സംഘടനയിലെ ഒരംഗം ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമായ ഒരു നടന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്. മാത്രമല്ല സിനിമ രംഗത്ത് ഉള്ളവര്‍ തന്നെ വിമര്‍ശനങ്ങളും അനുകൂല സാഹചര്യവും സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗം ചൂടേറിയ ചര്‍ച്ചയ്ക്കും സാധ്യത ഉയര്‍ത്തികാണിക്കുന്നു. കൂടാതെ മലയാള സിനിമയിലെ വനിതകള്‍ ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ ശേഷമുള്ള അമ്മയുടെ ആദ്യ പ്രധാന യോഗമാണ് ഇന്ന് നടക്കാന്‍ പോകുന്നതെന്നും നിര്‍ണായകമാണ്.


എന്തൊക്കെ ആയാലും നടി അക്രമിക്കപ്പെട്ട സംഭവം ഒതുക്കി തീര്‍ക്കാനുള്ള നീക്കം അണിയറയില്‍ സജ്ജീവമാണ്. ഇതിനേറ്റവും വലിയ ഉദാഹരണമാണ് ഇതിന്റെ ഭാഗമായി ഇന്നലെ ഒരു വിഭാഗം നിര്‍മ്മാതാക്കള്‍ തലസ്ഥാനത്ത് യോഗം ചേര്‍ന്നത്. ഇന്നലെ ഉച്ചയോടെ നഗരത്തിലെ പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു അനൗദ്യോഗിക യോഗം. പ്രമുഖരായ എട്ടോളം നിര്‍മ്മാതാക്കള്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. നിലവില്‍ മലയാള സിനിമ നേരിടുന്ന പ്രതിസന്ധികളാണ് യോഗം ചര്‍ച്ച ചെയ്തതെന്നാണ് പങ്കെടുത്ത നിര്‍മ്മാതാക്കളില്‍ ഒരാള്‍ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് ഭൂരിഭാഗം നിര്‍മ്മാതാക്കളുടേയും നിലപാട്. ദിലീപിനൊപ്പം തങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് നടിയെ സമ്മര്‍ദ്ധത്തിലാക്കാനാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്. താരസംഘടനയായ അമ്മയുടെ യോഗത്തിന് ശേഷം യോഗം ചേര്‍ന്ന് ദിലീപിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കാനാണ് നിര്‍മ്മാതാക്കളുടെ നീക്കം.


അതേ സമയം നടിയോടടുപ്പമുള്ളവരുമായി പ്രശ്‌നം സംസാരിച്ച് തീര്‍ക്കാനും ശ്രമം നടക്കുന്നതായാണ് വിവരം. മറ്റൊരു പ്രമുഖ നടനും, നിര്‍മ്മാതാവുമാണ് അനുരഞ്ജന നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ ദിലീപ് നടിയെ അപമാനിച്ചത് അവരുടെ വീട്ടുകാരെയും നടിയേയും വീണ്ടും ചൊടിപ്പിച്ചിരിക്കുകയാണ്. സിനിമ മേഖലയിലെ പുതിയ വനിത സംഘടനയും നടിക്കൊപ്പം ശക്തമായി തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ അനുരഞ്ജന നീക്കം ഫലം കാണില്ലെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (4 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (8 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (9 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (9 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends