Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ദിലീപ് വിഷയത്തില്‍ പാതി പിളര്‍ന്ന അമ്മ മുഴുവന്‍ പിളര്‍പ്പിലേക്ക്: സംഘടന പിളര്‍ത്താന്‍ നിയോഗം രമ്യ നമ്പീശന്: ഇരയെ അധിക്ഷേപിക്കുന്നവര്‍ക്കൊപ്പം ഇല്ലെന്ന് സംഘടനയിലെ ഭൂരിപക്ഷം; വ്യത്യസ്ത അഭിപ്രായവുമായി താരങ്ങളും

28 JUNE 2017 04:36 PM IST
മലയാളി വാര്‍ത്ത

ഇരയോട് എന്താണ് ഇത്ര പുച്ഛമെന്ന് ഇന്നസെന്റ് എംപിയോട് സോഷ്യല്‍ മീഡിയ. ഈ ഒരു കേസില്‍ ഇത് ഉണ്ടായി എന്ന് പറയുമ്പോള്‍, ഇപ്പോ ഇരാന്നെ പറയാന്‍ പാടുളളൂ. പേര് പറയാന്‍ പാടില്ലത്രെ, അല്ലേ. ഇനി ഇപ്പോ സിനിമയില്‍ അഭിനയിക്കുമ്പോള്‍..എനിക്ക് അതൊക്കെ തമാശയായിട്ടാണ് തോന്നുന്നത്. കാരണം നമ്മുടെ എല്ലാ ആളുകള്‍ക്കും അറിയാം ആരാണ്, എന്താണെന്ന്, ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതാണ് ഇന്നസെന്റ് പറഞ്ഞത്. നടിമാരുടെ പുതിയ സംഘടനക്കും പ്രസിഡന്റിന്റെ ഈ വാക്കുകളോട് കടുത്ത പ്രതിഷേധം തന്നെയാണ് ഉള്ളത്. കാരണം സംഘടനയിലെ ഒരംഗത്തിന് ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായിട്ട് കാര്യമായി പ്രതിഷേധിക്കാന്‍ പോലും ആരും തയ്യാറായില്ല എന്നതു തന്നെ. 
വിമണ്‍ ഇന്‍ സിനിമ കളക്ടീവ് സംഘടന നടി മഞ്ജുവിന്റെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ കാരണം ദിലീപ് മഞ്ജു ഉടക്കില്‍ നിന്നാണ്. പുതിയ സംഘടനക്ക് സിപിഎമ്മിന്റെ പിന്തുണയുമുണ്ട്. അമ്മയിലെ മുന്‍നിര താരങ്ങളോടുള്ള അതൃപ്തിയില്‍ പുകയുന്ന സംഘടനക്ക് ഈ സംഭവം പിളര്‍പ്പിന് ഊര്‍ജ്ജം നല്‍കുമെന്നാണ് സൂചന. ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട എന്ന് ഇന്നസെന്റ് പറയാന്‍ കാരണം ദിലീപിന്റെ ഹോള്‍ഡാണ്. എന്നാല്‍ തങ്ങള്‍ക്കും നീതിവേണം എന്നാണ് ഭൂരിപക്ഷ അഭിപ്രായം. 
ഈ പുതിയ പ്രതിസന്ധിയോട് മോഹന്‍ലാല്‍ പ്രഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ ഇരയോടൊപ്പമുള്ള നിലപാടിലാണെന്നും സൂചനയുണ്ട്. കൂടാതെ താരപ്പോരും ഇതിന് കാരണമാണ്. എന്നാല്‍ നാളത്തെ ജനറല്‍ബോഡിയില്‍ കാര്യങ്ങള്‍ കുഴങ്ങുമെന്നാണ് സൂചന. 
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇന്ന് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. നാളെ ജനറല്‍ ബോഡി ചേരും. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം. അമ്മയില്‍ അംഗമായ നടി ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമായ ഒരു നടന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് സംഘടനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മമ്മൂട്ടി,മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു, ദിലീപ് തുടങ്ങി 18 പേരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ രമ്യ നമ്പീശന്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് വനിതാ അംഗങ്ങള്‍. ആക്രമണം നേരിട്ട ശേഷമുള്ള നിരവധി ദിവസങ്ങള്‍ നടി കഴിഞ്ഞത് രമ്യ നമ്പീശന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു. പൊലീസ് ഇതുവരെ പ്രതിസ്ഥാനത്ത് നിര്‍ത്താത്ത ദിലീപിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ധാര്‍മിക പിന്തുണ നല്‍കണം എന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പൊതുവികാരം. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ രമ്യ ഇന്നത്തെ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായ അഭിപ്രായം ജനറല്‍ ബോഡിയിലെ ചര്‍ച്ചയില്‍ ഉയര്‍ന്നാലും പ്രശ്‌നം ഗുരുതരമാക്കും.

നടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ദിലീപിനെ കൈവിടാതെയുള്ള ഒരു നയം സ്വീകരിക്കാനും അതിന് അംഗങ്ങളുടെ പിന്തുണ നേടുവാനുമായിരിക്കും നിലവിലെ സാഹചര്യത്തില്‍ അമ്മ നേതൃത്വം ശ്രമിക്കുക. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പിന്തുണ അമ്മയില്‍ നിന്ന് ലഭിച്ചില്ല എന്ന ആക്ഷേപത്തെ തുടര്‍ന്ന് ചലച്ചിത്രം രംഗത്തെ വനിതകളെല്ലാം ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ ശേഷമുള്ള ആദ്യത്തെ അമ്മ ജനറല്‍ ബോഡിയാണ് വ്യാഴാഴ്ച ചേരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ തൃപ്തികരമായ നിലപാടും നടപടികളും സ്വീകരിച്ചില്ലെങ്കില്‍ അമ്മയ്ക്കുള്ളിലെ വനിത അംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കാനുള്ള സാധ്യതയും കൂടുതലാണ്. ദിലീപിനും സലീം കുമാറിനുമെതിരെ ശക്തമായ പ്രതികരണങ്ങളുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തുവന്നിരുന്നു. ദിലീപിനെ പിന്തുണച്ച് മമ്മൂട്ടിയും ഇരയെ തുണച്ച് മോഹന്‍ലാലും സംവിധായകന്‍ ലാലും കൂട്ടരും ചേരിതിരിഞ്ഞ് വാദിച്ചതായും വാര്‍ത്തകള്‍ നിറയുന്നുണ്ട്. 
നടിക്കെതിരായ അതിക്രമത്തിലെ നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ്. നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട്. സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അടുത്ത വാര്‍ത്ത അറസ്റ്റായിരിക്കുമെന്ന വാദവുമായി ദിലീപിനെ എതിര്‍ത്തും അതേ സമയം അനുകൂലിച്ചും നവമാധ്യമങ്ങളില്‍ ചേരിപ്പോര് തുടരുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (4 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (8 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (9 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends