Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഏറെ അഭ്യൂഹങ്ങളും പിരിമുറുക്കവും നീണ്ടുനിന്ന ദിവസം; കേരള ചരിത്രത്തില്‍ ഇത്തരമൊരു ചോദ്യം ചെയ്യല്‍ ആദ്യത്തെ സംഭവം

29 JUNE 2017 09:39 AM IST
മലയാളി വാര്‍ത്ത

ഏറെ അഭ്യൂഹങ്ങളും പിരിമുറുക്കവും നീണ്ടുനിന്ന ദിവസമായിരുന്നു ഇന്നലെ നടിയെ ആക്രമിച്ച കേസില്‍ ഉണ്ടായത്. ഒരു സിനിമാ താരത്തെ ഇത്രയധികം നേരം പോലീസ് ചോദ്യം ചെയ്തതും കേരളത്തില്‍ ആദ്യത്തെ സംഭവം.

പുലര്‍ച്ചെ തേനിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ദിലീപ് ആലുവയിലെ വീട്ടിലേക്ക്. 12 മണിക്ക് മുന്‍പ് ആലുവാ പോലീസ് ക്ലബിലേക്ക് എത്താനായിരുന്നു നിര്‍ദ്ദേശം. 12.10ന് KL 07 CH 5445 നമ്പറുള്ള പോളോ കാറില്‍ പൊലീസ് ക്ലബിലേക്ക്. കാത്ത് നിന്ന മാധ്യമപ്രവര്‍ത്തരോട് മാധ്യമവിചാരണയ്ക്കില്ലെന്ന് കുറഞ്ഞ വാക്കില്‍ പ്രതികരണം. 

12.20ന് പൊലീസ് ക്ലബിന് മുന്നില്‍ ചുവന്ന പൊളോ കാറിലെത്തിയ നാദിര്‍ഷാ ദിലീപിനായി കാത്തു കിടക്കുന്നു. 12.30 ന് ദിലീപിന്റെയും നാദിര്‍ഷായുടേയും വാഹനങ്ങള്‍ പൊലീസ് ക്ലബിനുള്ളിലേക്ക്. ഒരു മണിയോടെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പോലീസ് വിളിച്ചുവരുത്തുന്നു. ചോദ്യം ചെയ്യാന്‍ എഡിജിപി ബി സന്ധ്യ, ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് കേസ് അന്വഷിക്കുന്ന മൂന്ന് സിഐമാര്‍ എന്നിവരുടെ നിര.16 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ എന്ന് പറഞ്ഞ പോലീസ് ദിലീപിന്റെ പരാതിയില്‍ മൊഴിയെടുക്കല്‍ അല്ല നടക്കുന്നത് എന്ന് വ്യക്തമാക്കി.


3.30 ഒടെ ഉച്ചഭക്ഷണത്തിന് വേണ്ടി ചോദ്യം ചെയ്യല്‍ നിര്‍ത്തിവച്ചു. എല്ലാവര്‍ക്കും പോലീസ് വക ഭക്ഷണം. 4 മണിക്ക് ചോദ്യം ചെയ്യല്‍ വീണ്ടും ആരംഭിച്ചു. പോലീസ് ക്ലബിന്റെ മൂന്നാം നിലയില്‍ വെവ്വെറെ മുറികളിലാണ് ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തത്. അപ്പുണ്ണിയെ ചോദ്യം ചെയ്തത് പോലീസ് ക്ലബിന്റെ താഴത്തെ നിലയിലും. ചോദ്യം ചെയ്യല്‍ നീളുമെന്ന് സൂചന. ചില കാര്യങ്ങളില്‍ വ്യക്തത തേടുവാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

സമയം ആറുമണി ദിലീപ് ഇല്ലാതെ താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചി ക്രൗണ്‍പ്ലാസയില്‍ ആരംഭിക്കുന്നു. ചോദ്യം ചെയ്യല്‍ ഇനിയും അവസാനിക്കാത്തതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു. 9 മണിക്ക് ചോദ്യം ചെയ്യലില്‍ വീണ്ടും ഇടവേള. മൂന്നുപേര്‍ക്കുമുള്ള കഞ്ഞി പോലീസ് ക്ലബില്‍ എത്തിക്കുന്നു. 

10.30ന് ദിലീപ് മൊബൈല്‍ ചാര്‍ജ്ജര്‍ ആവശ്യപ്പെടുന്നു. 15 മിനുട്ടിന് ശേഷം അത് തിരിച്ചുകൊടുക്കുന്നു. അതേ സമയം ക്രൗണ്‍ പ്ലാസയില്‍ അമ്മ എക്‌സിക്യൂട്ടീവ് അവസാനിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍ ആലുവ പോലീസ് ക്ലബില്‍ ജനപ്രിയനായകന്റെ ചോദ്യം ചെയ്യല്‍ പതിനൊന്നാം മണിക്കൂറിലേക്ക് കടക്കുന്നു.

ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ ആലുവ മജിസ്‌ട്രേറ്റിനോട് ഉറങ്ങരുതെന്ന് പോലീസ് അപേക്ഷിച്ചെന്ന് പോലും, അറസ്റ്റ് ഉണ്ടാകുമെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അഭ്യൂഹം പടര്‍ത്തി. 12മണിയോടെ നടന്‍ സിദ്ദിഖും, നദിര്‍ഷയുടെ സഹോദരന്‍ സമദും പോലീസി ക്ലബില്‍ എത്തി. അമ്മയുടെ അറിവോടെയല്ല കാര്യങ്ങള്‍ തിരക്കാനാണ് എത്തിയതെന്ന് സിദ്ദിഖ്. ആദ്യം ഇവരെ അകത്തേക്ക് വിട്ടില്ലെങ്കിലും സമദിനെ പിന്നീട് പോലീസ് അകത്ത് പ്രവേശിപ്പിക്കാന്‍ അനുവദിച്ചു.

പുലര്‍ച്ചെ 1.15 ഓടെ പിരിമുറുക്കങ്ങള്‍ അവസാനിപ്പിച്ച് ദിലീപും നാദിര്‍ഷയും പുറത്തേക്ക്. എന്നാല്‍ മാരത്തണ്‍ ചോദ്യം ചെയ്യലിനൊടുവില്‍ പുറത്തുവന്ന ദിലീപ് തന്റെ പരാതിയില്‍ മൊഴിയെടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. കേസില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും ദിലീപ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (10 minutes ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (39 minutes ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (2 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (2 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (2 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (2 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (2 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (2 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (3 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (3 hours ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (3 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (3 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (3 hours ago)

Malayali Vartha Recommends