പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമല്ല സുധാകരന്‍ രഹസ്യയോഗത്തില്‍ പങ്കെടുത്തത്: കെ.മുരളീധരന്‍

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചയില്‍ കെ.സുധാകരന്‍ പങ്കെടുത്തത് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമല്ലെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ജിഷ്ണുആത്മഹത്യ ചെയ്ത സംഭവത്തില്‍ കൃഷ്ണദാസിനെതിരാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കൃഷ്ണദാസിനെതിരായുളള നിലപാടാണ് പാര്‍ട്ടി എപ്പോഴും കൈക്കൊണ്ടിട്ടുള്ളത്. കൃഷ്ണദാസിന്റെ സ്ഥാപനം വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന സ്ഥാപനമായാണ് പാര്‍ട്ടി കണ്ടിട്ടുള്ളത്. രഹസ്യ യോഗത്തെ സംബന്ധിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ നിലപാട് നേരത്തെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിട്ടുളളതാണെന്നും മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പാലക്കാട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സുധാകരനാണ് മദ്ധ്യസ്ഥത വഹിച്ചത്.
https://www.facebook.com/Malayalivartha

























