പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. എട്ട് ദിവസത്തേക്ക് സുനിയെ കസ്റ്റഡിയില്‍ വിടണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും അഞ്ച് ദിവസം മാത്രമാണ് കോടതി അനുവദിച്ചുള്ളു. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് നടപടി.
നടിയെ ആക്രമിച്ചതിന് പിന്നാലെ സുനി താമസിച്ച കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്നും പൊലീസ് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജയിലില്‍ നിന്നും ഫോണ്‍ വിളിച്ച കേസുമായി ബന്ധപ്പെട്ട് സുനിയെ കാക്കനാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha

























