കെ.എസ്.ആര്‍.ടി.സി ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി; വീട്ടമ്മയ്ക്ക് സംഭവിച്ചത് ദാരുണാന്ത്യം

തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേയ്ക്ക് ഇടിച്ചുകയറി ബസ് യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെമ്പേരി കംബ്ലാരിയിലെ പരേതനായ ഇലവുങ്കല്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (58)യാണ് മരിച്ചത്.ബസ് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് കടയുടെ പേര് സ്ഥാപിച്ചിരുന്ന ബോര്‍ഡിലെ കമ്പി വീട്ടമ്മയുടെ കഴുത്തില്‍ തുളഞ്ഞുകയറുകയായിരുന്നു.
തളിപ്പറമ്പ്ആലക്കോട് റോഡില്‍ വിദ്യാനികേതന് സമീപം പുലര്‍ച്ചെ 6.50 നായിരു അപകടം. അമിത വേഗതയില്‍ എതിരെ വരികയായിരുന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിലും തുടര്‍ന്ന് കടയിലേയ്ക്കും ഇടിച്ച് കയറുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha

























