ജയിലില്‍കഴിയുന്ന ശശികലയും ബന്ധുവും ജയിലിനു പുറത്തേക്ക് പോയിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത്

അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികലയും ബന്ധു ഇളവരശിയും ജയിലിന് പുറത്തേക്ക് പോയിരുന്നതായി റിപ്പോര്‍ട്ട്. ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാതെ ഇരുവരും പുറത്തേക്ക് പോവുന്നതിന്റെ ദൃശ്യങ്ങള്‍ മുന്‍ ജയില്‍ ഡി.ഐ.ജി ഡി.രൂപ കര്‍ണാടക പൊലീസിന്റെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കൈമാറി.
ശശികലയ്ക്ക് ജയിലില്‍ അനര്‍ഹ സൗകര്യങ്ങള്‍ ലഭിക്കുന്നതായി നേരത്തെ രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനായി അന്നത്തെ ജയില്‍ ഡി.ജി.പി എച്ച്.എന്‍.സത്യനാരായണ റാവു രണ്ടു കോടി രൂപ വാങ്ങിയെന്നും രൂപ ആരോപിച്ചിരുന്നു. തുടര്‍ന്ന് രൂപയെ ട്രാഫിക് വിഭാഗത്തിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ജൂലായ് 31ന് അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി)? രൂപയ്ക്ക് സമന്‍സ് അയച്ചിരുന്നു. പിന്നീട് രൂപ എ.സി.ബിക്ക് മുന്പാകെ ഹാജരായപ്പോള്‍ ചോദ്യാവലി അവര്‍ നല്‍കി. ശനിയാഴ്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി രൂപ എഴുതി നല്‍കി. ഇതിനൊപ്പമാണ് ശശികല ജയിലില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും എ.സി.ബിക്ക് കൈമാറിയത്.

ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പകര്‍പ്പാണ് കൈമാറിയതെന്ന് രൂപ സ്ഥിരീകരിച്ചിട്ടുണ്ട്. ശശികലയും ഇളവരശിയും കൈകളില്‍ ഓരോ ബാഗും തൂക്കി ജയിലിന്റെ പ്രധാന കവാടത്തിലേക്ക് നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വനിതാ ജയിലിലെ സൂപ്രണ്ട് ശശികലയ്ക്ക് അകമ്പടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പുരുഷ കാവല്‍ക്കാര്‍ കവാടത്തില്‍ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സാധാരണ പുരുഷ കാവല്‍ക്കാരെ വനിതാ ജയില്‍ കോംപ്ലക്‌സിലെ കടക്കാന്‍ അനുവദിക്കാറില്ലെന്ന് രൂപ പറഞ്ഞു. ജയിലിന്റെ പുറത്ത് പ്രധാന കവാടത്തിലാണ് പുരുഷ കാവല്‍ക്കാര്‍ നില്‍ക്കാറുള്ളത്. ശശികലയെ പുറത്തേക്ക് പോകാന്‍ അനുവദിച്ചത് ആരാണെന്നത് സംബന്ധിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ജയിലില്‍ ശശികലയ്ക്ക് ലഭിച്ചിരുന്ന അനര്‍ഹ സൗകര്യങ്ങളെ കുറിച്ചും പന്ത്രണ്ട് പേജുള്ള റിപ്പോര്‍ട്ടില്‍ രൂപ വിശദമാക്കുന്നുണ്ട്. ശശികല സന്ദര്‍ശകരെ കണ്ടിരുന്നത് പ്രത്യേകം മുറിയിലായിരുന്നു. മറ്റ് തടവുകാരെല്ലാം ബന്ധുക്കളുമായി സംസാരിക്കുന്നത് വലിയൊരു ഹാളില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കുമ്പോഴാണത്.
https://www.facebook.com/Malayalivartha























