വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ ശോഭാ ജോണ്‍ അടക്കം രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി

വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ ശോഭാ ജോണ്‍ അടക്കം രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസില്‍ അഞ്ചു പ്രതികളെ വെറുതെവിട്ടു. ഒരു പ്രതി വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.
ശോഭാ ജോണിനെ കൂടാതെ, പെണ്‍കുട്ടിയെ പീഡിപ്പിച്ച കേണല്‍ രാജശേഖരന്‍ നായരെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് വിധിക്കും. ശോഭയുടെ ഡ്രൈവര്‍ കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ്, സഹോദരി പുഷ്പവതി എന്നിവരെയാണ് വെറുതെ വിട്ടത്.
2011 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാപ്പുഴയില്‍ ശോഭാ ജോണ്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ വച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യം അനാശാസ്യത്തിനു കേസെടുത്ത പൊലീസ് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമായതോടെ പെണ്‍വാണിഭക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 48 കേസുകളാണുള്ളത്.
https://www.facebook.com/Malayalivartha























