Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കാസർഗോഡ് പിടിയിലായ വ്യാജസിദ്ധന്റെ ദുര്‍മന്ത്രവാദത്തിൽ ജീവനെടുത്ത കാസര്‍കോട്ടെ യുവതിയുടെ കഥ ഇങ്ങനെ...

21 AUGUST 2017 03:15 PM IST
മലയാളി വാര്‍ത്ത

ഭര്‍തൃമതിയായ തന്‍സീന എന്ന ടീന പട്ടാപ്പകല്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനെതുടര്‍ന്നുള്ള അന്വേഷണം എത്തിനിൽക്കുന്നത് വ്യാജസിദ്ധനിലേക്ക്. തന്‍സീറ മരിച്ച ദിവസം ക്വാര്‍ട്ടേഴ്സില്‍ ഒരു സിദ്ധന്‍ മന്ത്രവാദം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അജാനൂര്‍ കാറ്റാടി കൊളവയല്‍ താമസിക്കുന്ന അമ്പത്തെട്ടുകാരനായ അബ്ദുറഹ്മാനാണ് മന്ത്രവാദം നടത്തിയതെന്ന് വ്യക്തമായതോടെ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഹോസ്ദുര്‍ഗ്ഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

വ്യാജസിദ്ധന്‍ മന്ത്രവാദത്തിനായി ക്വാര്‍ട്ടേഴ്സിലെത്തുകയും അതിനായി ചില മരുന്നുകള്‍ വേണമെന്നും പറഞ്ഞ് യുവതിയുടെ ഭര്‍ത്താവായ പാണത്തൂര്‍ സ്വദേശി സ്വകാര്യ ബസ്സ് ഡ്രൈവര്‍ ജോമോനെ പുറത്തേക്ക് അയക്കുകയായിരുന്നു. അതിനുശേഷം അടച്ചിട്ട മുറിയില്‍ യുവതിയെ ഇരുത്തി ചില മരുന്നുകള്‍ ഉപയോഗിച്ച്‌ പുക ഇട്ട ശേഷം മന്ത്രവാദം ആരംഭിക്കുകയായിരുന്നു. പാതി മയക്കത്തിലായ യുവതിയുടെ പൊക്കിള്‍ കുഴിയിലും ചുറ്റുമായും പച്ച കുത്തുകയും അടിവയറ്റിന്റെ പുറത്ത് ഏതോ ഭാഷയില്‍ ചില അക്ഷരങ്ങള്‍ കുത്തിക്കുറിച്ചതായും കാണപ്പെട്ടു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോഴും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയായ തന്‍സീറയുടെ രഹസ്യഭാഗത്ത് സിദ്ധന്റെ പരാക്രമം മൂലമുള്ള മാനസിക വിഷമമാണ് യുവതിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു.

ദുര്‍മന്ത്രവാദത്തിന് ഉപയോഗിച്ച കോഴിമുട്ടകള്‍, കരി, തുടങ്ങിയ സാധനങ്ങളും ക്വാര്‍ട്ടേഴ്സില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ സിദ്ധനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിരിക്കയാണ്. മന്ത്രവാദത്തിനുള്ള ചെലവിനായി യുവതി മാതാവില്‍ നിന്നും പണം വാങ്ങിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് വായ്പ അടക്കാനാണെന്ന് പറഞ്ഞാണ് താന്‍ സ്വര്‍ണം പണയം വെച്ച്‌ പതിനായിരം രൂപ നല്‍കിയതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. മാതാവില്‍ നിന്നും പൊലീസ് വിശദമായി മൊഴിയെടുത്തു വരികയാണ്. പ്രദേശവാസികള്‍ നേരത്തെ തന്നെ വ്യാജസിദ്ധനായ അബ്ദുറഹ്മാനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇയാളുടെ മന്ത്രവാദ തട്ടിപ്പിനെതിരെ ആരും പരാതിയുമായി മുന്നോട്ട് വരാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends