Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സംസ്ഥാനത്തെ എംഎല്‍എ മാരുടെ ശമ്പളം ഇരട്ടിയാകുന്നു; അലവന്‍സുകള്‍ ഉള്‍പ്പെടെ ശമ്പളം 80,000 രൂപ

22 AUGUST 2017 10:07 AM IST
മലയാളി വാര്‍ത്ത

ജയിംസ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ശമ്പള വര്‍ധനവ് നടത്താന്‍ തീരുമാനമായത്. 30 ശതമാനം വരെ വര്‍ധനയ്ക്കാണ് ജസ്റ്റിസ് ജയിംസ് കമ്മിഷന്റെ ശുപാര്‍ശ. ഇതുവഴി അലവന്‍സുകള്‍ ഉള്‍പ്പെടെ ശമ്പളം 80,000 രൂപയാകും. നിലവില്‍ 39,500 രൂപയാണ് ശമ്പളയിനത്തില്‍ എംഎല്‍എമാര്‍ക്കു ലഭിക്കുന്നത്. ചില ബത്തകള്‍ കുറയ്ക്കാനും നിര്‍ദേശമുണ്ട്.

എംഎല്‍എമാര്‍ക്കു വീടു നിര്‍മ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാന്‍സ് തുക ഇരട്ടിയാക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് ശമ്പള വര്‍ധനവ്. രണ്ടു മാസം മുന്‍പ് രൂപം നല്‍കിയ ജയിംസ് കമ്മിഷന്‍ സാമാജികരും മുന്‍ നിയമസഭാ സാമാജികരും ഉള്‍പ്പെടെ പൊതുസമൂഹത്തില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ചാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ശുപാര്‍ശ കൈമാറിയത്.

മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യുട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഗവണ്‍മെന്റ് ചീഫ് വിപ്പ്, നിയമസഭാംഗങ്ങള്‍, മുന്‍ നിയമസഭാംഗങ്ങള്‍ എന്നിവരുടെ അലവന്‍സുകളും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിനായാണ് റിട്ട. ഹൈക്കോടതി ജഡ്ജിയും മുന്‍ നിയമസഭാ സെക്രട്ടറിയുമായ ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിഷനെ നിയമിച്ചത്

.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശമ്പളം കുറവാണെന്ന് കേരളത്തിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞ ദിവസം നിയമസഭാ സബ്ജക്ട് കമ്മിറ്റിയാണ് എംഎല്‍എമാര്‍ക്കു വീടു വയ്ക്കുന്നതിന് 20 ലക്ഷം രൂപയും വാഹനം വാങ്ങുന്നതിനു പത്തുലക്ഷം രൂപയും അഡ്വാന്‍സായി അനുവദിക്കാന്‍ തീരുമാനിച്ചത്. എംഎല്‍എമാരുടെ അഡീഷണല്‍ പിഎമാരുടെ അലവന്‍സും വര്‍ധിപ്പിച്ചിട്ടുണ്ട്. തുക വര്‍ധനയ്ക്കു 2016 ജൂണ്‍ 20 മുതല്‍ പ്രാബല്യമുണ്ടാകും.

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന എംഎല്‍എമാര്‍ തെലങ്കാനയിലാണ്; പ്രതിമാസ ശമ്പളം 2.50 ലക്ഷം രൂപ. രാജ്യത്തെ എംഎല്‍എമാരുടെ ശരാശരി വേതനം പ്രതിമാസം 1.10 ലക്ഷം രൂപയാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനം കൈപ്പറ്റുന്നതു മണിപ്പൂരിലെ സാമാജികരാണ്; 18,500 രൂപ മാത്രം. ത്രിപുരയില്‍ 24,200 രൂപയാണ് നിയമസഭാ സാമാജികരുടെ ശമ്പളം. കഴിഞ്ഞ മാസം തമിഴ്‌നാട് എംഎല്‍എമാരുടെ പ്രതിമാസ ശമ്പളം 55,000 രൂപയില്‍നിന്ന് 1.05 ലക്ഷം രൂപയായി വര്‍ധിപ്പിച്ചിരുന്നു. അവിടെ എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടര കോടി രൂപയാക്കിയും ഉയര്‍ത്തി.

മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും ആനുപാതികമായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാല സമ്മേളനം അവസാനിച്ചത് സഭാംഗങ്ങള്‍ക്കുള്ള ശമ്പളവര്‍ധനയ്ക്കുള്ള ബില്‍ കൂടി പാസാക്കിയശേഷമായിരുന്നു. നിലവിലുള്ള വേതനം ഇരട്ടിയാക്കി എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും ശമ്പളവും ആനുകൂല്യങ്ങളുമായി പ്രതിമാസം ഒന്നര ലക്ഷം രൂപ ലഭ്യമാക്കാനായിരുന്നു ബില്ലിലെ വ്യവസ്ഥ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends