ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ പണമിടപാടിലൂടെയാണ് താന്‍ കോടികള്‍ ഉണ്ടാക്കിയതെന്ന് ശശീന്ദ്ര ബാബു

ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ പണമിടപാടുകളിലൂടെയാണ് താന്‍ കോടികള്‍ സമ്പാദിച്ചതെന്ന് ഓപ്പറേഷന്‍ കുബേരയില്‍ പിടിയിലായ മുന്‍ ഡിസിസി അംഗം ശശീന്ദ്രബാബു പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന മുന്‍ ഡിസിസി അംഗത്തിന്റെ മൊഴി.
കൊള്ളപ്പലിശ വാങ്ങിയതിന് നിരവധി പരാതികള്‍ കിട്ടിയതിനെ തുടര്‍ന്ന് ശശീന്ദ്രബാബു ഒളിവില്‍ പോകുകയായിരുന്നു. തമിഴ്‌നാട്ടിലെ അംബാ സമുദ്രത്തിലെ ഷാലോം ലോഡ്‌ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ശശീന്ദ്രബാബുവിനെ അറസ്റ്റ് ചെയ്‌തത്.
ഇടപാടുകാരില്‍ അമിത പലിശ ഈടാക്കല്‍ , ഭീഷണിപ്പെടുത്തിയും വ്യജരേഖകള്‍ ചമച്ചും വസ്‌തുവകകള്‍ തട്ടിയെടുത്ത് മറിച്ചു വില്‍ക്കല്‍ തുടങ്ങിയ പരാതികളുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റില്‍ ആറു കേസുകളും ഇരവിപുരം സ്റ്റേഷനില്‍ രണ്ടും കിളികൊല്ലൂര്‍ , കൊട്ടിയം എന്നിവിടങ്ങളില്‍ ഓരോ കേസും വീതമാണ് ശശീന്ദ്രബാബുവിന്റെ പേരിലുള്ളത്. ശശീന്ദ്രബാബുവിന്റെയും സംഘത്തിന്റെയും ഭീഷണി മൂലം വിവിധ സ്ഥലങ്ങളില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്‌തതായും പരാതിയുണ്ട്.
ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കഴിഞ്ഞ മാസം മുണ്ടയ്‌ക്കല്‍ ഉദയ മാര്‍ത്താണ്‌ഡപുരത്തെ സ്വന്തം വീട്ടിലും സുഹൃത്ത് ജോണിന്റെ വീട്ടിലും നടന്ന റെയ്‌ഡിനെ തുടര്‍ന്നായിരുന്നു ശശീന്ദ്രബാബു ഒളിവില്‍ പോയത്. പത്ത് കോടിയില്‍ പരം അനധികൃത പണമിടപാട് രേഖകള്‍ പിടിച്ചെടുത്തെങ്കിലും ഉന്നത പിടിപാടിലാണ് ശശീന്ദ്രബാബു അറസ്റ്റില്‍ നിന്നും ഒഴിവായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha