ഇറാക്കില് നിന്ന് മടങ്ങുന്ന നഴ്സുമാരുടെ യാത്രാ ചെലവ് നോര്ക്ക വഹിക്കും

ഇറാക്കില് കുടുങ്ങി കിടക്കുന്ന മലയാളികളായ നഴ്‌സുമാരുടെ യാത്രാ ചെലവ് വഹിക്കുവാന്‍ നോര്‍ക്ക തയ്യാറാണെന്ന് നോര്‍ക്ക സിഇഒ പി. സുധീപ്. നഴ്‌സുമാര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ യാത്രാ ചെലവ് നോര്ക്ക വഹിക്കും. നഴ്‌സുമാര്‍ക്കു കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം കിട്ടുന്നില്ലെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാക്കിലെ തിക്രിത്തില്‍ തന്നെ 46 നഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഇതില്‍ 44 പേരും മലയാളികളാണ്. മറ്റു പല സ്ഥലങ്ങളിലും നഴ്‌സുമാര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് വിവരം.
ഇവരെ എയര്‍പോര്‍ട്ടില്‍ എത്തിച്ചാല്‍ മാത്രമേ ഇന്ത്യയിലേക്ക് എത്തിക്കുവാന്‍ സാധിക്കു. ഇതിനായി റെഡ്‌ക്രോസിന്റെ സഹായം തേടിയിട്ടുണ്ട്.നഴ്‌സുമാരെ എയര്‍പോര്‍ട്ടിലെത്തിച്ചു തരാമെന്നു റെഡ്‌ക്രോസ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. റോഡ് മാര്‍ഗം മൂന്ന് മണിക്കൂര്‍ യാത്ര ചെയ്‌താലെ എയര്‍പോര്‍ട്ടിലെത്താന്‍ കഴിയുകയുള്ളുവെന്നും സുധീപ് വ്യക്തമാക്കി.
നഴ്‌സുമാരുടെ വിവരങ്ങള്‍ അറിയുന്നതിന് നോര്‍ക്കയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നും വിളിക്കേണ്ട നമ്പര്‍-1800 4253 939. വിദേശത്തു നിന്നും വിളിക്കേണ്ട നമ്പര്‍- 0091 471 233 3339.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha