ഇറാക്കിലെ മൊസൂള് നഗരത്തില് നിന്നും 40 ഇന്ത്യക്കാരെ തീവ്രവാദികള് തട്ടിക്കൊണ്ട് പോയെന്ന് ഔദ്യോഗിക സ്ഥിരീകരണം, മലയാളികളാരുമില്ല

ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ മൊസൂള്‍ നഗരത്തില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. താരീഖ് നൂര്‍ അല്‍ഹുദ കമ്പനിയിലെ നിര്‍മ്മാണ തൊഴിലാളികളായ ഇന്ത്യക്കാരെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് നിര്‍മ്മാണത്തൊഴിലാളികള്‍ തീവ്രവാദികളുടെ പിടിയിലായത്.
ഇന്ത്യക്കാരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇറാഖിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശങ്കയേറിയ സാഹചര്യത്തില്‍ മുന്‍ അംബാസഡര്‍ സുരേഷ് റെഡ്ഡി പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇറാഖിലേക്ക് പുറപ്പെട്ടു.
സുന്നി വിമതസംഘം പിടിച്ചെടുത്ത തികൃത് നഗരത്തിലും മൊസൂളിലും ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ കേന്ദ്രം റെഡ്‌ക്രോസിന്‍റെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് സഹായിക്കണമെന്ന് ഇറാഖിലെ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയോടും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അഭ്യര്‍ത്ഥിച്ചു. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സൈന്യം സജ്ജരായിരിക്കണമെന്ന് വ്യോമസേനയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സി-17, സി-13ജെ വിമാനങ്ങള്‍ തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ തുറന്ന 24മണിക്കൂര്‍ ഹെല്‍പ്സെന്‍റര്‍ ഓരോ മണിക്കൂറിലും ഇറാഖിലെ സ്ഥിതിഗതികള്‍ അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha