ഒടുവില്‍ ബേബി ഹാജര്‍ രേഖപ്പെടുത്തി

വിവാദങ്ങള്‍ക്കൊടുവില്‍ എം.എ ബേബി നിയമസഭയിലെത്തി ഹാജര്‍ രേഖപ്പെടുത്തി. ഇത്തവണത്തെ നിയമസഭാ സമ്മേളനം ആരംഭിച്ച് രണ്ടാഴ്‌ച പിന്നിടുമ്പോള്‍ ആദ്യമായാണ് എം.എ ബേബി എംഎല്‍എ മാരുടെ രജിസ്റ്റര്‍ ബുക്കില്‍ ഹാജര്‍ രേഖപ്പെടുത്തുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ കുണ്ടറയില്‍ പിന്നില്‍ പോയ സാഹചര്യത്തിലാണ് ധാര്‍മ്മികതയുടെ പേര് പറഞ്ഞ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണമെന്ന നിലപാടില്‍ ബേബി ഉറച്ചു നല്‍ക്കുന്നത്. ഇതിന് പാര്‍ട്ടിയുടെ പിന്തുണ കിട്ടാതായതോടെ ബേബി നിയസഭയില്‍ ഹാജരാകാതെ പ്രതിഷേധിച്ചു വിട്ടു നില്‍ക്കുകയായിരുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ളവരുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഈ തിങ്കളാഴ്‌ച നിയസഭയില്‍ ബേബി ഹാജരായിരുന്നു. എന്നാല്‍ എംഎല്‍എമാരുടെ ഹാജര്‍ ബുക്കില്‍ ഒപ്പിടാതെ ധനാര്‍ഭ്യര്‍ഥന എതിര്‍ത്ത് വോട്ടു ചെയ്‌തിരുന്നു. ബേബി ഒപ്പിടാത്തത് വിവാദമാകുകയും സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഇതിനതിരെ റൂളിംഗ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.
തിങ്കളാഴ്‌ച സഭയില്‍ ഹാജരായെങ്കിലും തുടര്‍ന്നു ദിവസങ്ങളില്‍ ബേബി സഭയിലെത്തിയിരുന്നില്ല. ഇതു സിപിഎമ്മിനുള്ളില്‍ വലിയ അതൃപ്‌തിയ്‌ക്ക് കാരണമായിരുന്നു. ബേബിയുടെ നടപടി പാര്‍ട്ടി വിരുദ്ധമെന്ന നിലയില്‍ അഭിപ്രായം ഉയര്‍ന്ന വേളയിലാണ് ബേബി ഇന്നു നിയസഭയിലെത്തി ഹാജര്‍ രേഖപ്പെടുത്തിയത്. ഈ സഭാ സമ്മേളനം തുടങ്ങിയിട്ട് ചോദ്യോത്തരവേള അടക്കമുള്ള സഭാ നടപടി ക്രമങ്ങളിലൊന്നും ബേബി പങ്കെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha