ജയിക്കാവുന്ന സീറ്റ് പോയതില്‍ സങ്കടമുണ്ട്... ചാലക്കുടിയിലായിരുന്നെങ്കില്‍ ജയിച്ചേനെയെന്ന് ധനപാലന്‍

ജയിക്കാവുന്ന ഒരു സീറ്റ് നഷ്‌ടമായതില്‍ സങ്കടമുണ്ടെന്ന് കെപി ധനപാലന്‍ . ചാലക്കുടിയില്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിച്ചേനെയെന്നും ധനപാലന്‍ പറഞ്ഞു. ചാലക്കുടി തൃശൂര്‍ മണ്‌ഡലങ്ങളിലെ കോണ്‍ഗ്രസ് തോല്‍വിയെപ്പറ്റി അന്വേഷിക്കുന്ന സിവി പത്മരാജന്‍ കമ്മിറ്റിയുടെ മുമ്പാകെ തെളിവെടുപ്പിന് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ സമിതിക്ക് മുമ്പാകെ ധനപാലന്‍ ഉന്നയിച്ചെന്നാണ് സൂചന. തൃശൂരിലെ തോല്‍വിയില്‍ പരാതികളില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായാണ് മത്സരിച്ചതെന്നും ധനപാലന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha