നമ്മുടെ മക്കളെ കരുതണേ! ലഹരി മാഫിയ സജീവം അഞ്ചരമാസത്തിനിടെ 75 കേസുകള്‍

ബൂധനാഴ്‌ച സംസ്ഥാനം ലഹരി വിമുക്ത ദിനം ആചരിക്കുമ്പോള്‍ സംസ്ഥാനത്തെ സ്‌കൂള്‍ കോളേജ് കാമ്പസുകള്‍ ലഹരിയുടെ ആസ്ഥാനമാകുന്നു. വൈറ്റ്‌നര്‍, നെയില്‍ പോളീഷ് , ശീതള പാനീയങ്ങള്‍ തുടങ്ങിയവയിലൂടെ പെണ്‍കുട്ടികള്‍ വരെ ലഹരിക്ക് അടിമകളായി മാറുന്നുവെന്ന് പോലീസ് പോലും സമ്മതിക്കുന്നു. സ്‌കൂളുകള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പുതിയ രൂപത്തിലും ഭാവത്തിലും ലഹരി മരുന്ന് വിപണി കേരളത്തില്‍ സജീവമാണ്. ലഹരി മരുന്ന് വില്‌പനയുമായി ബന്ധപ്പെട്ട് 75 കേസുകളാണ് 2014 ല്‍ കഴിഞ്ഞ അഞ്ചര മാസത്തിനിടെ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്‌തത്. ലൈസര്‍ജിക് ആസിഡ് ഡയത്‌ലാമൈഡ് എന്ന പേരിലുള്ള ഒരു മയക്കുമരുന്ന് കേരളത്തിലെ കാമ്പസുകളില്‍ സജീവമാണെന്ന് പോലീസ് പറയുന്നു. മൂന്നു മണിക്കൂര്‍ നേരം ഊര്‍ജം നിലനിര്‍ത്താനുള്ള മരുന്നാണ് ഇത്. ഈ മയക്കുമരുന്ന് വിദേശത്ത് കടത്താനുള്ള ശ്രമത്തിനിടയില്‍ മലയാളികളെ അടുത്തിടെ അറസ്റ്റ് ചെയ്‌തിരുന്നു. മയക്കുമരുന്നുകളായ നിട്രോസോണ്‍ ഗുളികയും ഫെനേര്‍ജന്‍ മരുന്നും കാമ്പസുകളില്‍ സുലഭമാണ്. മദ്യത്തിനൊപ്പം ഇവ ചേര്‍ത്തു കഴിച്ചാല്‍ ഫിറ്റാവാന്‍ മറ്റൊന്നും വേണ്ട.
മരുജൂവാനാ എന്ന മയക്കുമരുന്നിന്റെ ഉപഭോക്താക്കളില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. പശ്ചിമബംഗാള്‍. ഒറീസ, ആന്‌ഡ്രാ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇത് കടത്തി കൊണ്ടു വരുന്നത്. ദിവസവും കേരളത്തിലെ സ്‌കൂള്‍ കുട്ടികളില്‍ നിന്നും മരുജുവാനാ പോലീസ് പിടികൂടുന്നുണ്ട്. ഒറീസയിലും ബംഗാളിലും മരുജുവാനയുടെ വില ഒരു കിലോയ്‌ക്ക് നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെയാണ്. മോര്‍ഫിനും ഹെറോയിനും ചേര്‍ത്ത് ഉപയോഗിക്കുന്നത് കേരളത്തിലെ കാമ്പസുകളില്‍ സര്‍വസാധാരണമാണ്. ഒരു കിലോ ഹെറോയിനിന്റെ വില ഒരു ലക്ഷം രൂപയാണ്.
ലഹരി മാഫിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തന്നെയാണഅ തങ്ങളുടെ റാക്കറ്റില്‍ ചേര്‍ക്കുന്നത്. ചെറിയ തോതില്‍ മയക്കുമരുന്ന് നല്‍കിയശേഷം കുട്ടികളെയെല്ലാം മയക്കുമരുന്നിന്റെ സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റുന്നതാണ് ഇവരുടെ തന്ത്രം.സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കു തന്നെയാണ് ലഹരി മാഫിയ തങ്ങളുടെ കാരിയര്‍മാരായി കണ്ടെത്തുന്നത്. ഇവര്‍ സഹപാഠികള്‍ക്കൊപ്പം ചേര്‍ന്ന് മയക്കു മരുന്നിന്റെ വന്‍ റാക്കറ്റായി മാറുന്നു. കാരിയര്‍മാര്‍ക്ക് ആവശ്യാനുസരണം പണവും നല്‍കുന്നുണ്ട്.
ശീതളപാനീയങ്ങള്‍ക്കുള്ളില്‍ ചെറിയ തോതില്‍ മദ്യവും മയക്കുമരുന്നും ചേര്‍ത്തു നല്‍കുന്നത് കാമ്പസുകളുടെയും സ്‌കൂളുകളുടെയും സമീപമുള്ള കടകളില്‍ പതിവാണ്. ശീതളപപാനീയങ്ങള്‍ പിടിച്ചെടുക്കാന്‍ നിയമമില്ലാത്തതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്നു. വൈറ്റനറിലും നെയില്‍പോളീഷിലുമടങ്ങുന്ന മയക്കു മരുന്നിന്റെ ഉപയോഗം ക്ലാസുകള്‍ക്കുള്ളില്‍ വ്യാപകമാണ്. പല സ്‌കൂളുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വൈറ്റ്‌നറിന്റെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. ചുമക്കുള്ള മരുന്നിന്റെ അമിതമായ ഉപയോഗവും സ്‌കൂളികളിലും കോളേജിലും സാധാരണമാണ്. ഇതിലും മയക്കുമരുന്ന് അടങ്ങിയിട്ടുണ്ട്.
എന്നാല്‍ ലഹരി ഉപയോഗം കേരളത്തില്‍ കുറയുന്നതായി പോലീസ് കണക്കുകള്‍ നിരത്തുന്നു. 2012 ല്‍ 132 കേസുകള്‍ രജിസ്‌ട്രര്‍ ചെയ്‌തപ്പോള്‍ 2013 ല്‍ അത് 127 കേസുകളായി കുറഞ്ഞെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം മയക്കുമരുന്നിന്റെ ഉപയോഗം ആധുനിക രൂപത്തിലായതു കാരണം ഉപക്ഷോഗത്തിന്റെ കൃത്യം വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നില്ലെന്നാണ് സത്യം. മദ്യത്തിന്റെയും സിഗററ്റിന്റെയും ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനു പകരം പുതിയ മാര്‍ഗങ്ങള്‍ രൂപപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha