Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ചന്ദനമരങ്ങള്‍ മോഷണം പോകുന്നതു തടയാനായി മൈക്രോചിപ്പുകള്‍

05 NOVEMBER 2012 12:26 AM IST
മലയാളി വാര്‍ത്ത.
മറയൂരിലെ ചന്ദനക്കാട്ടില്‍ നിന്നും ചന്ദനമരങ്ങള്‍ മോഷണം പോകുന്നതു തടയാനായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടുകയാണു വനംവകുപ്പ്‌. ചന്ദനമരങ്ങളില്‍ മൈക്രോചിപ്പ്‌ ഘടിപ്പിക്കുന്നതിലൂടെ മോഷണം തടയാനാകുമെന്നാണ്‌ അധികൃതര്‍ കരുതുന്നത്‌. ഓരോ മരത്തിന്റെയും സമ്പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തിയ ചിപ്പുകളാണ്‌ അതതു മരങ്ങളില്‍ നിക്ഷേപിക്കുന്നത്‌. ഏതെങ്കിലും മരം മുറിച്ചുകടത്തിയാല്‍ അത്‌ എവിടേക്കാണു കടത്തിക്കൊണ്ടു പോയത്‌ എന്നറിയാനും അതു കണ്ടെത്താനും ചിപ്പ്‌ ഘടിപ്പിക്കുന്നതിലൂടെ കഴിയും. ഇപ്രകാരം കുറ്റവാളികളെ കണ്ടെത്തുന്നതിനും മോഷണം തടയുന്നതിനും സാധിക്കും. ഏകദേശം നൂറു ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന മറയൂരിലെ ചന്ദനക്കാട്ടില്‍ ഏകദേശം അറുപതിനായിരത്തോളം ചന്ദനമരങ്ങളുണ്ടെന്നാണു വനംവകുപ്പിന്റെ കണക്ക്‌. ഇത്രയും മരങ്ങള്‍ക്ക്‌ ഏകദേശം രണ്ടായിരം കോടി രൂപ വിലമതിക്കുമെന്നും കണക്കാക്കിയിട്ടുണ്ട്‌. ഇവിടെ നിന്നും വന്‍തോതില്‍ ചന്ദനമരങ്ങള്‍ മോഷണം പോകുന്നതായി വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വന്‍മരങ്ങള്‍ പോലും എളുപ്പത്തില്‍ മുറിച്ചു കഷണങ്ങളാക്കാന്‍ സാധിക്കുമെന്നതിനാല്‍ വെളുപ്പാന്‍ കാലത്താണു മോഷ്‌ടാക്കള്‍ മിക്കവാറും മരങ്ങള്‍ മുറിക്കുന്നത്‌. കഷണങ്ങളാക്കിയ മരങ്ങള്‍ ഉടന്‍തന്നെ വാഹനങ്ങളില്‍ തമിഴ്‌നാട്ടിലേക്കു കടത്തുകയാണു പതിവ്‌.
ആയുര്‍വേദ ഔഷധങ്ങളും സൗന്ദര്യവര്‍ധക ഉത്‌പന്നങ്ങളും നിര്‍മിക്കുന്നതിനാണു ചന്ദനം പ്രധാനമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലും ചന്ദനം ഉപയോഗിക്കുന്നുണ്ട്‌. ചന്ദനത്തൈലമാണു ചന്ദനത്തില്‍ നിന്നുണ്ടാക്കുന്ന പ്രധാന ഉത്‌പന്നം. സംസ്ഥാനത്തു ചന്ദനത്തൈലം ഉത്‌പാദിപ്പിക്കുന്ന സ്വകാര്യഫാക്‌ടറികള്‍ മുമ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. വനം വകുപ്പിനു മാത്രമേ ഇപ്പോള്‍ ചന്ദനം ശേഖരിക്കുന്നതിനും കൈവശം വക്കുന്നതിനും അധികാരമുള്ളൂ. വനം വകുപ്പില്‍ നിന്നും ലേലം കൊള്ളുന്ന ചന്ദനമാണ്‌ ഔഷധനിര്‍മാണക്കമ്പനികളും മറ്റും പ്രയോജനപ്പെടുത്തുന്നത്‌.
ചന്ദനക്കൊള്ളക്കാരെ നേരിടാന്‍ വേണ്ടത്ര ആളുകളോ ആയുധശേഷിയോ നിലവില്‍ വനംവകുപ്പിനില്ല. ഇതു പരിഹരിച്ചെങ്കില്‍ മാത്രമേ ചന്ദനമരങ്ങളെ സംരക്ഷിക്കാന്‍ കഴിയൂ എന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. മരങ്ങളില്‍ മൈക്രോചിപ്പ്‌ ഘടിപ്പിക്കുന്നതു മോഷണം ഗണ്യമായി കുറയ്‌ക്കുമെന്ന്‌ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. കെല്‍ട്രോണ്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ ഇതിനുള്ള നടപടികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (32 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (45 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (49 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends