ജോലിഭാരം കൂടുതൽ... തന്നെ ആ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ

ജോലിഭാരം ചൂണ്ടിക്കാട്ടി ബെഹ്റയുടെ അപേക്ഷ. വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തതായും പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായുമാണു സൂചന. വിജിലന്‍സ് അഡി. ഡി.ജി.പി. ഷേക് ദര്‍വേഷ് സാഹിബിനു ഡയറക്ടറുടെ പൂര്‍ണചുമതല നല്‍കാനാണ് ആലോചന. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയേ നിയമനം നടപ്പാക്കൂ.
ജയില്‍ മേധാവി ആര്‍. ശ്രീലേഖയെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. ആറുമാസത്തിലേറെയായി ബഹ്റ പോലീസ് മേധാവി സ്ഥാനവും വിജിലന്‍സ് ഡയറക്ടര്‍ പദവിയും ഒന്നിച്ചുവഹിക്കുകയായിരുന്നു. ആറുമാസത്തില്‍ക്കൂടുതല്‍ ഒരു ഉദ്യോഗസ്ഥനും ഈ പദവികള്‍ ഒന്നിച്ചുവഹിക്കാന്‍ പാടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുണ്ട്.
ഡി.ജി.പി. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിയമിച്ചിരുന്നെങ്കിലും ഏകപക്ഷീയമായി കേസെടുക്കലും മറ്റുമായി അദ്ദേഹം മുന്നോട്ടുപോയത് സര്‍ക്കാരിനെ വെട്ടിലാക്കി. ജേക്കബ് തോമസിനെതിരേ നിരവധി തവണ ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ പദവി കേഡര്‍ ഡി.ജി.പി പദവിയുള്ളവര്‍ക്കുമാത്രമാണു നല്‍കുക. ഇപ്പോള്‍ രണ്ടു കേഡര്‍ ഡി.ജി.പിമാരുടെ തസ്തികയും രണ്ട് എസ്കേഡര്‍ തസ്തികയുമാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha