മന്ത്രിസഭാ യോഗത്തില്‍ 13 മന്ത്രിമാര്‍ എത്തിയില്ല; യോഗം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി

ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ 13 മന്ത്രിമാർ പങ്കെടുത്തില്ല. ക്വാറം തികയാതിരുന്നതിനെ തുടര്‍ന്ന് യോഗം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. വിവിധ ഓര്‍ഡിനന്‍സുകള്‍ പുതുക്കാനായാണ് യോഗം ചേര്‍ന്നത്. എന്നാല്‍ മന്ത്രിമാര്‍ എത്താതിരുന്നതോടെ യോഗം പിരിയുകയായിരുന്നു.
നാലു സിപിഐ മന്ത്രിമാർ വയനാട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ വിട്ടുനിന്നപ്പോൾ മറ്റു മന്ത്രിമാർ അവരവരുടെ ജില്ലകളിലെ പരിപാടികളിലായിരുന്നു. മുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്
അതേസമയം, മന്ത്രിമാർ എത്താത്തതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ് മന്ത്രിമാര്‍ക്ക് താല്‍പര്യമെന്ന് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha