സാറേ മാപ്പ്... ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതില്‍ ക്ഷമ ചോദിച്ച് മുന്‍ ഡിവൈഎഫ്‌ഐ നേതാവ്, മുന്‍ തലശേരി കൗണ്‍സിലര്‍ സി.ഒ.ടി.നസീറാണ് ക്ഷമ ചോദിച്ചത്

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതില്‍ ക്ഷമ ചോദിച്ച് മുന്‍ ഡിവൈഎഫ്‌ഐ നേതാവ്. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ മുന്‍ തലശേരി കൗണ്‍സിലര്‍ സി.ഒ.ടി.നസീറാണ് ക്ഷമ ചോദിച്ചത്.
തലശേരി ഗസ്റ്റ്ഹൗസിലെത്തിയാണ് നസീര്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്. സിപിഎം തലശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. സംഭവത്തില്‍ നസീര്‍ ഉമ്മന്‍ചാണ്ടിയോടു മാപ്പു പറഞ്ഞു.
കേസിലെ എണ്‍പതാം പ്രതിയാണ് സി.ഒ.ടി.നസീര്‍. തലശേരി നഗരസഭാംഗമായിരുന്ന നസീര്‍ ഇപ്പോള്‍ സിപിഎം അംഗമല്ല. സോളര്‍ കേസുമായി ബന്ധപ്പെട്ട സമരത്തെ തുടര്‍ന്ന് 2013 ഒക്ടോബര്‍ 27 നായിരുന്നു ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞത്. തലശേരി ഗവ. റസ്റ്റ് ഹൗസില്‍ വച്ചാണു നസീര്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചത്.
https://www.facebook.com/Malayalivartha