പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞ്, പ്രവാസി ഭർത്താവിനെ പറ്റിച്ച് കാമുകനോടൊപ്പം തമിഴ്‌നാട്ടിൽ മുങ്ങാൻ പ്ലാനിട്ട റോസ്‌മേരിക്ക് കിട്ടിയത് മുട്ടൻ പണി; കാമുകൻ സജൻ നിരവധികേസിൽ പ്രതി... കൂട്ടുകാരില്‍ പലരും എയ്ഡ്‌സ് രോഗികൾ... സംഭവം തിരുവനന്തപുരം

വിദേശത്തുള്ള ഭർത്താവിനെ പറ്റിച്ച് ഒരുവയസ്സുള്ള കുഞ്ഞിനെ മാലിന്യത്തിനിടയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച യുവതിയേയും കാമുകനേയും പോലീസ് പിടികൂടി പുതിയതുറ പി.എം. ഹൗസില്‍ റോസ്‌മേരി (22), കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സജന്‍ (27) എന്നിവരാണ് ആഴിമലയില്‍ നിന്ന് പോലീസ് പിടിയിലായത്.
ഇപ്പോൾ പുറത്ത് വരുന്നത് റോസ്‌മേരിയുടെ കാമുകന്‍ സജനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നും ഇയാളുടെ കൂട്ടുകാരില്‍ പലരും എയ്ഡ്‌സ് രോഗബാധിതരാണെന്നുമാണ് നാട്ടുകാരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ നെയ്യാറ്റിന്‍കര ഷോപ്പിങ് കോംപ്ലസ്‌സിനു സമീപത്തുനിന്ന് പോലീസ് കണ്ടെത്തിയത്. ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. സമയം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാരുടെ പരാതിയില്‍ യുവതി സാജനൊപ്പം പോയതായി കണ്ടെത്തി. ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്ന് നാട്ടിലെത്തിയെങ്കിലും കൂടെ പോകാന്‍ റോസ്‌മേരി തയ്യാറായില്ല. ഇതിനിടെ കാമുകനുമായി ചേര്‍ന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാനുള്ള ശ്രമം നടത്തി.
പിന്നീട് കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെത്തി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മാലിന്യംപുരണ്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതോടെ പോലീസ് ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. വൈകിട്ടോടെ ആഴിമലയിലെ പാറക്കെട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ പിടികൂടുകയായിരുന്നു. രാത്രി തമിഴ്‌നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി.
കുട്ടിയെ ഉപേക്ഷിച്ച സംഭവം അറിഞ്ഞ് ഇന്നലെ റോസ്മേരിയുടെ ഭർത്താവ് നാട്ടിലെത്തി. കുഞ്ഞിനെ സ്വീകരിച്ചു വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പൊലീസ് അവസരം നല്‍കിയെങ്കിലും കുട്ടിയെ വേണ്ട, വീട്ടുകാര്‍ക്കൊപ്പം പോകില്ല എന്ന നിലപാടിലായിരുന്നു റോസ്മേരി.
https://www.facebook.com/Malayalivartha