നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ 16 മുതല്‍ പണിമുടക്കിലേക്ക്

നിരക്കുവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളടക്കം എല്ലാവരുടെയും യാത്രക്കൂലി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനു ശേഷം മന്ത്രിസഭ രണ്ടു തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാത്തതിലാണ് സമരത്തിലേക്കു നീങ്ങേണ്ടിവന്നതെന്ന് ബസുടമാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ലോറന്‍സ് ബാബു, സെക്രട്ടറി ടി. ഗോപിനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മിനിമം ചാര്‍ജ് പത്തു രൂപയാക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ചു രൂപയാക്കുക, മിനിമം ചാര്‍ജിനു ശേഷമുള്ള ദൂരം സഞ്ചരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നു യാത്രാനിരക്കിന്റെ 50 ശതമാനം ഈടാക്കാന്‍ അനുവദിക്കുക, സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കണ്‍സഷനില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
https://www.facebook.com/Malayalivartha