കോളേജ് വിദ്യാര്‍ത്ഥിനിയുടെ ധൈര്യം കണ്ട് പോലീസുകാരും അതിശയിച്ചു. പിന്നെ അഭിനന്ദനവും; പൂവാലന്മാരെ എറിഞ്ഞോടിച്ച് അയീഷ

ഇക്കാലത്തെ പെണ്‍കുട്ടികളാരാണെന്ന് കാണിച്ച് കൊടുക്കുകയായിരുന്നു കാസര്‍ഗോഡ് സ്വദേശിനി. കാറില്‍ പിന്‍തുടര്‍ന്ന് ശല്യംചെയ്ത പൂവാലന്മാരെ കൈകാര്യം ചെയ്തു വിട്ട വിദ്യാര്‍ത്ഥിനിക്ക് പൊലീസിന്റെ വക അഭിനന്ദനവും. തന്നെ ശല്യം ചെയ്തവരെ അയീഷ എന്ന പെണ്‍കുട്ടിയാണ് എറിഞ്ഞോടിച്ചത്. ഉളിയത്തടുക്ക അല്‍ഹുസ്‌ന ഷി അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയാണ് അയീഷ. കാസര്‍കോട് വനിതാ സെല്‍ സിഐ പി.വി.നിര്‍മലയുടെ നേതൃത്വത്തിലാണ് അഭിനന്ദിച്ചത്.
ശല്യക്കാരെ അയീഷെ കായികമായി നേരിടുകയായിരുന്നു. ഇതോടെ അവര്‍ കാറില്‍ക്കയറി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്നിരുന്നു. അയീഷെ പഠിക്കുന്ന കോളേജില്‍ കാസര്‍കോട് പൊലീസ് വനിതാസെല്ലിന്റെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ സ്വയംപ്രതിരോധ പരിശീലന പരിപാടി നടന്നിരുന്നു. ഈ പരിശീലനം ലഭിച്ചതുകൊണ്ടാണ് തനിക്ക് ധൈര്യത്തോടെ പ്രതികരിക്കാന്‍ കഴിഞ്ഞതെന്ന പെണ്‍കുട്ടിയുടെ കത്ത് സിഐയ്ക്ക് ലഭിച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞത്.
https://www.facebook.com/Malayalivartha